Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

37 വർഷത്തെ ഉരുക്കുമുഷ്ടി മിനിറ്റുകൾക്കുള്ളിൽ വെണ്ണീറായി; ഖമേനിയുടെ സാമ്രാജ്യം തകർന്നപ്പോൾ ടെഹ്‌റാൻ തെരുവിൽ സന്തോഷം, ഉദയവും അസ്തമയവും ഇങ്ങനെ

by Brave India Desk
Mar 1, 2026, 12:00 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ഒരു സാമ്രാജ്യത്തിന്റെ അധിപനായി മൂന്ന് പതിറ്റാണ്ടിലധികം വാണ ആയത്തുള്ള അലി ഖമേനിയുടെ കഥ ഏതൊരു ഹോളിവുഡ് ത്രില്ലറിനെയും വെല്ലുന്നതാണ്. കഥ തുടങ്ങുന്നത് 1979-ലെ ടെഹ്‌റാനിലാണ്. ഷാ ഭരണകൂടത്തിനെതിരെയുള്ള തെരുവുയുദ്ധങ്ങൾ നടത്തുന്ന കാലമായിരുന്നു അത്. ഇസ്ലാം മതപണ്ഡിതനായ ഖമേനി വിപ്ലവത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. ആയത്തുള്ള ഖൊമേനിയുടെ വലംകൈയായി അദ്ദേഹം വളർന്നു.

1981-ൽ ഒരു പ്രസംഗത്തിനിടെ നടന്ന ബോംബ് സ്ഫോടനത്തിൽ അദ്ദേഹത്തിന്റെ വലതുകൈ തളർന്നു. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷം അദ്ദേഹത്തെ കൂടുതൽ കർക്കശക്കാരനാക്കി. പിന്നീട് ഇറാന്റെ പ്രസിഡന്റായും 1989-ൽ ഖൊമേനിയുടെ മരണശേഷം ‘പരമോന്നത നേതാവായും’ അദ്ദേഹം അവരോധിക്കപ്പെട്ടു. അധികാരമേറ്റെടുത്തതോടെ ഖമേനി ഇറാന്റെ അനിഷേധ്യ നേതാവായി. അമേരിക്കയെ ‘മഹാ പിശാച്’ എന്ന് വിളിച്ചും ഇസ്രായേലിനെ നശിപ്പിക്കുമെന്ന് ശപഥം ചെയ്തും തന്റെ അധികാരം ഉറപ്പിച്ചു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

രാജ്യത്തിനകത്തെ പ്രതിഷേധങ്ങളെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമർത്തി. ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾക്ക് അദ്ദേഹം വേഗത കൂട്ടി. ലോകത്തെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് മിഡിൽ ഈസ്റ്റിലെ ഓരോ ചതുരംഗക്കളികളിലും ഖമേനി തന്റെ കരുക്കൾ നീക്കി. ഇറാഖ്, സിറിയ, ലെബനൻ, യെമൻ എന്നിവിടങ്ങളിലെല്ലാം തന്റെ നിഴൽ സൈന്യങ്ങളെ വിന്യസിച്ച് മിഡിൽ ഈസ്റ്റിലെ ‘യഥാർത്ഥ രാജാവായി’ അദ്ദേഹം മാറി. ലോകരാജ്യങ്ങളുടെ ഉപരോധങ്ങളെ പുല്ലുപോലെ അവഗണിച്ച് ഇറാനെ ഒരു ആണവ ശക്തിയാക്കാൻ അദ്ദേഹം രഹസ്യനീക്കങ്ങൾ നടത്തി.

എന്തായാലും ഇന്നലെ പുലർച്ചെ ലോകം പ്രതീക്ഷിക്കാത്ത ഒരു സംഭവം നടന്നു. ടെഹ്‌റാൻ നഗരം ശാന്തമായി ഉറങ്ങുകയായിരുന്നു. എന്നാൽ ആകാശത്ത് ദൃശ്യമാകാത്ത മരണദൂതന്മാർ കുതിക്കുന്നുണ്ടായിരുന്നു. ഇസ്രായേലും അമേരിക്കയും സംയുക്തമായി ആസൂത്രണം ചെയ്ത ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ ആരംഭിച്ചു. ഭൂമിക്കടിയിൽ നൂറടി താഴ്ചയിലുള്ള ബങ്കറുകൾ പോലും തകർക്കാൻ ശേഷിയുള്ള ‘ജിബിയു-57’ ബങ്കർ ബസ്റ്ററുകൾ ഖമേനിയുടെ അതീവ സുരക്ഷാ കേന്ദ്രത്തിന്  നേരെ പതിച്ചു. ഇറാന്റെ അത്യാധുനിക റഷ്യൻ നിർമ്മിത പ്രതിരോധ സംവിധാനങ്ങളെ നിമിഷങ്ങൾക്കുള്ളിൽ അമേരിക്കൻ സൈബർ ആക്രമണം നിർജ്ജീവമാക്കി. ഖമേനിയുടെ ഓരോ ചലനവും കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരുന്ന ഡ്രോണുകൾ ലക്ഷ്യം തെറ്റാതെ അഗ്നി വർഷിച്ചു.

പതിറ്റാണ്ടുകളായി ആരും കടന്നുചെല്ലാത്ത, ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന കോട്ടയ്ക്കുള്ളിൽ വെച്ച് ഖമേനി കൊല്ലപ്പെട്ടു. അദ്ദേഹത്തോടൊപ്പം ഇറാന്റെ ഉന്നത സൈനിക മേധാവികളും ഇല്ലാതായി. വർഷങ്ങളായി ഖമേനി കെട്ടിപ്പടുത്ത സാമ്രാജ്യം വെറും നിമിഷങ്ങൾക്കുള്ളിൽ തകർന്നു വീണു.

വാർത്ത പുറത്തുവന്നതോടെ ടെഹ്‌റാനിലെ തെരുവുകളിൽ സമ്മിശ്ര വികാരങ്ങളായിരുന്നു. ചിലർ കരയുമ്പോൾ, ഖമേനിയുടെ ക്രൂരമായ നിയമങ്ങളിൽ വീർപ്പുമുട്ടിയ ആയിരക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങി സന്തോഷിക്കുകയാണ്.

Tags: irantrumpAyatollah Ali Khameneiusa
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies