പ്രണയ പ്രശ്‌ന പരിഹാരത്തിന് 47 ലക്ഷം; തട്ടിപ്പ് നടത്തിയ ‘ലവ് ഗുരു’ അറസ്റ്റില്‍, വ്യാജ ജ്യോത്സ്യന്റെ തട്ടിപ്പ് ഇന്‍സ്റ്റഗ്രാം വഴി
ഹൈദരാബാദ്: പ്രണയത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ ലവ്ഗുരു അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാമിലൂടെ അസ്‌ട്രോ ഗോപാല്‍ എന്ന അക്കൗണ്ട് വഴിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ...