Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

നെഹ്‌റുവും ചൈനയും തമ്മിലെ ‘പഞ്ചശീല’ രഹസ്യം പരസ്യമാക്കി അനിൽ ചൗഹാൻ! ലഡാക്കിലെ തർക്കം അന്നേ തുടങ്ങിയിരുന്നു…

by Brave India Desk
Feb 13, 2026, 10:02 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

സ്വതന്ത്ര ഭാരതത്തിന്റെ വിദേശനയങ്ങളിൽ ഇന്നും ചർച്ചയാകുന്ന 1954-ലെ പഞ്ചശീല കരാറിന് പിന്നിലെ തന്ത്രപരമായ കാരണങ്ങൾ വ്യക്തമാക്കി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) ജനറൽ അനിൽ ചൗഹാൻ. ഡെറാഡൂണിലെ ഭാരത് ഹിമാലയൻ സ്ട്രാറ്റജി ഫോറത്തിൽ (BHISHM) സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ ടിബറ്റിനെ ചൈനയുടെ ഭാഗമായി അംഗീകരിച്ചത് പ്രാദേശിക സ്ഥിരത ലക്ഷ്യമിട്ടായിരുന്നുവെന്നും, അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഒരു സഹകരണ മനോഭാവമാണ് ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷുകാർ പോയതിനുശേഷം ഭാരതത്തിന്റെ അതിർത്തികൾ എവിടെയാണെന്ന് തീരുമാനിക്കേണ്ട ഉത്തരവാദിത്തം രാജ്യത്തിനായിരുന്നു. കിഴക്ക് മക്മോഹൻ ലൈനും ലഡാക്കിലെ അവകാശവാദങ്ങളും നിലനിൽക്കെ തന്നെ, ഒരു ഔദ്യോഗിക കരാറിലൂടെ വടക്കൻ അതിർത്തികൾ സുരക്ഷിതമാക്കാമെന്ന നെഹ്‌റുവിന്റെ വിശ്വാസമാണ് പഞ്ചശീല കരാറിലേക്ക് നയിച്ചതെന്നും ജനറൽ ചൗഹാൻ നിരീക്ഷിച്ചു.

ടിബറ്റിനെ ചൈന ‘വിമോചിപ്പിച്ചു’ എന്ന് അവകാശപ്പെട്ട് ല്ഹാസയിലേക്കും ഷിൻജിയാങ്ങിലേക്കും സൈന്യത്തെ നീക്കിയ കാലമായിരുന്നു അത്. ചൈനയ്ക്കും ആ മേഖലയിൽ സ്ഥിരത ആവശ്യമായിരുന്നു. എന്നാൽ ടിബറ്റിനെ ചൈനയുടെ ഭാഗമായി ഇന്ത്യ അംഗീകരിച്ചതോടെ, ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടായിരുന്ന ഹിമാലയൻ ‘ബഫർ സോൺ’ അപ്രത്യക്ഷമായെന്നും അത് അതിർത്തിയെ കൂടുതൽ സജീവമായ സംഘർഷ മേഖലയാക്കി മാറ്റിയെന്നും സിഡിഎസ് ഓർമ്മിപ്പിച്ചു. ആറ് ചുരങ്ങളിലൂടെയുള്ള വ്യാപാരം ഉറപ്പാക്കുന്നതിലൂടെ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടുവെന്നാണ് അന്ന് ഇന്ത്യ കരുതിയത്. എന്നാൽ ചൈന ഇതിനെ വെറുമൊരു വ്യാപാര കരാർ മാത്രമായാണ് കണ്ടിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

ബുദ്ധി തിരികെ വരട്ടെ, സമരം അവസാനിപ്പിച്ചാൽ മാത്രം ചർച്ച’; ഇമ്രാൻ ഖാന്റെ പാർട്ടിക്ക് കടുത്ത നിബന്ധനയുമായി ഷെഹ്ബാസ് ഷെരീഫ്!

‘ഇന്ത്യയിൽ ഒളിംപിക്‌സ് നടത്തും, ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും; 2047-ൽ വികസിത ഭാരതം യാഥാർത്ഥ്യമാക്കും!’; മാസ് പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

അതിർത്തികളെക്കുറിച്ച് (Borders and Frontiers) വളരെ ലളിതമായ എന്നാൽ അർത്ഥവത്തായ വിശദീകരണമാണ് ജനറൽ അനിൽ ചൗഹാൻ നൽകിയത്. അതിർത്തികൾ (Borders) എന്നത് മാപ്പിലും ഭൂമിയിലും കൃത്യമായി അടയാളപ്പെടുത്തിയ രാഷ്ട്രീയവും നിയമപരവുമായ വരകളാണ്. എന്നാൽ ഫ്രോണ്ടിയറുകൾ (Frontiers) എന്നത് ഭൂമിശാസ്ത്രം, ആചാരങ്ങൾ, പരമ്പര്യം എന്നിവയാൽ രൂപപ്പെട്ട വിസ്തൃതമായ മേഖലകളാണ്. അതിർത്തി രണ്ട് രാഷ്ട്രങ്ങളെ വേർതിരിക്കുമ്പോൾ, ഫ്രോണ്ടിയറുകൾ രണ്ട് സംസ്‌കാരങ്ങളുടെ സംഗമഭൂമിയാകുന്നു. ഉത്തരാഖണ്ഡ് ഒരു ‘ഫ്രണ്ട്‌ലൈൻ’ സംസ്ഥാനമാണെന്നും ലഡാക്കിലോ അരുണാചലിലോ ഉള്ളതുപോലെ ഇവിടെ അതിർത്തി പ്രകടമല്ലെങ്കിലും ചൈനയുമായുള്ള ആദ്യ തർക്കങ്ങൾ മുളപൊട്ടിയത് ഇവിടെയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഹിമാലയൻ ഗ്രാമങ്ങളെ ഇന്ത്യയുടെ ‘അവസാന ഗ്രാമങ്ങൾ’ എന്നതിന് പകരം പ്രതിരോധത്തിന്റെ ‘ആദ്യ ഗ്രാമങ്ങൾ’ (First Villages) ആയി കാണണമെന്നും ജനറൽ ചൗഹാൻ ആഹ്വാനം ചെയ്തു. ഉത്തരാഖണ്ഡിലെ മനാ, നീതി, ലിപുലേഖ് തുടങ്ങിയ ചുരങ്ങൾ നൂറ്റാണ്ടുകളായി വ്യാപാരത്തിന്റെയും തീർത്ഥാടനത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. ഹിമാലയത്തെ വേർതിരിക്കുന്ന മതിലായല്ല, മറിച്ച് സംസ്‌കാരങ്ങൾ പരസ്പരം വിനിമയം ചെയ്യുന്ന മേഖലയായാണ് ഭാരതം എന്നും കണ്ടിട്ടുള്ളത്. മാറുന്ന ആഗോള സാഹചര്യത്തിൽ അതിർത്തിയിലെ പൗരന്മാരുടെ ജാഗ്രത സൈന്യത്തോളം തന്നെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Tags: CDS Anil Chauhan
Share
Tweet
Send
Share

Latest stories from this section

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

‘ആരാണ് ഇരയെന്നും ആരാണ് വേട്ടക്കാരനെന്നും വേർതിരിച്ചറിയാൻ ഒ.ഐ.സിക്ക് സാധിക്കുന്നില്ല’; യു.എന്നിൽ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ!

‘ആരാണ് ഇരയെന്നും ആരാണ് വേട്ടക്കാരനെന്നും വേർതിരിച്ചറിയാൻ ഒ.ഐ.സിക്ക് സാധിക്കുന്നില്ല’; യു.എന്നിൽ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ!

‘കുട്ടികളെ നോക്കാൻ അച്ഛന്മാർക്കും ഇനി അവധി; 730 ദിവസത്തെ ചൈൽഡ് കെയർ ലീവ് മാതാപിതാക്കൾക്ക് വീതിച്ചുനൽകാൻ നിർദ്ദേശം!’

‘കുട്ടികളെ നോക്കാൻ അച്ഛന്മാർക്കും ഇനി അവധി; 730 ദിവസത്തെ ചൈൽഡ് കെയർ ലീവ് മാതാപിതാക്കൾക്ക് വീതിച്ചുനൽകാൻ നിർദ്ദേശം!’

പാടത്ത് പണിയെടുത്ത് ലക്ഷങ്ങൾക്ക് ഇംഗ്ലീഷ് പാഠങ്ങൾ; ഈ നാട്ടിൻപുറത്തുകാരിയെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര!’

പാടത്ത് പണിയെടുത്ത് ലക്ഷങ്ങൾക്ക് ഇംഗ്ലീഷ് പാഠങ്ങൾ; ഈ നാട്ടിൻപുറത്തുകാരിയെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര!’

Latest News

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

ബുദ്ധി തിരികെ വരട്ടെ, സമരം അവസാനിപ്പിച്ചാൽ മാത്രം ചർച്ച’; ഇമ്രാൻ ഖാന്റെ പാർട്ടിക്ക് കടുത്ത നിബന്ധനയുമായി ഷെഹ്ബാസ് ഷെരീഫ്!

ചരിത്രം നിങ്ങളോട് കൂടുതൽ നീതി കാണിക്കും; അഗാർക്കർക്ക് ഗൗതം ഗംഭീറിന്റെ ഹൃദയസ്പർശിയായ യാത്രാമൊഴി

ചരിത്രം നിങ്ങളോട് കൂടുതൽ നീതി കാണിക്കും; അഗാർക്കർക്ക് ഗൗതം ഗംഭീറിന്റെ ഹൃദയസ്പർശിയായ യാത്രാമൊഴി

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

‘വെയർഹൗസുകൾ നിറഞ്ഞു, ലോഡിറക്കാൻ പറ്റാതെ വണ്ടികൾ; ബെവ്കോയിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

അതൊന്നും വിശ്വസിക്കരുതേ, കോഹ്‌ലി അങ്ങനെ ഒന്നും ചെയ്തിട്ടില്ല; കേട്ട വാർത്തകൾ എല്ലാം തെറ്റാണ്

അതൊന്നും വിശ്വസിക്കരുതേ, കോഹ്‌ലി അങ്ങനെ ഒന്നും ചെയ്തിട്ടില്ല; കേട്ട വാർത്തകൾ എല്ലാം തെറ്റാണ്

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

‘ഇന്ത്യയിൽ ഒളിംപിക്‌സ് നടത്തും, ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും; 2047-ൽ വികസിത ഭാരതം യാഥാർത്ഥ്യമാക്കും!’; മാസ് പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

ആരാധകർ കൊതിച്ചു, പക്ഷേ നിയമം തടസ്സമായി; അന്താരാഷ്ട്ര ക്രിക്കറ്റ് വിട്ടിട്ടും ധോണിക്ക് ചീഫ് സെലക്ടറാകാൻ കഴിയില്ല

ആരാധകർ കൊതിച്ചു, പക്ഷേ നിയമം തടസ്സമായി; അന്താരാഷ്ട്ര ക്രിക്കറ്റ് വിട്ടിട്ടും ധോണിക്ക് ചീഫ് സെലക്ടറാകാൻ കഴിയില്ല

ഈ അടുത്തകാലത്ത് ടീം മാനേജ്മെന്റ് എടുത്ത ഏറ്റവും മികച്ച തീരുമാനം, അങ്ങനെ ഒരു കാഴ്ച്ച ആരാധകർ അവിടെ കാണും: ഭുവനേശ്വർ കുമാർ

ഈ അടുത്തകാലത്ത് ടീം മാനേജ്മെന്റ് എടുത്ത ഏറ്റവും മികച്ച തീരുമാനം, അങ്ങനെ ഒരു കാഴ്ച്ച ആരാധകർ അവിടെ കാണും: ഭുവനേശ്വർ കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies