ഓണാഘോഷത്തിന് ഓണക്കോടിയുമായെത്തി ഗവർണറെ ക്ഷണിച്ച് മന്ത്രിമാർ; നീക്കം കഴിഞ്ഞ വർഷത്തെ അബദ്ധം ആവർത്തിക്കാതിരിക്കാൻ
തിരുവനന്തപുരം: സർക്കാരിന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഔദ്യോഗികമായി ക്ഷണിച്ച് സർക്കാർ. മന്ത്രിമാരായ വി ശിവൻകുട്ടിയും മുഹമ്മത് റിയാസും രാജ്ഭവനിൽ നേരിട്ടെത്തിയാണ് ഗവർണറെ ക്ഷണിച്ചത്. ...