തിരുവനന്തപുരം: സർക്കാരിന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഔദ്യോഗികമായി ക്ഷണിച്ച് സർക്കാർ. മന്ത്രിമാരായ വി ശിവൻകുട്ടിയും മുഹമ്മത് റിയാസും രാജ്ഭവനിൽ നേരിട്ടെത്തിയാണ് ഗവർണറെ ക്ഷണിച്ചത്.
ഓണാഘോഷത്തിന് ക്ഷണിക്കാനെത്തിയ മന്ത്രിമാർ ഗവർണർക്ക് ഓണക്കോടിയും സമ്മാനിച്ചു. കസവ് മുണ്ടും ഷർട്ടും അടങ്ങുന്നതാണ് ഓണക്കോടി.
കഴിഞ്ഞ വർഷം സർക്കാർ ഓണാഘോഷത്തിനായി ഗവർണറെ ക്ഷണിക്കാത്തത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സർക്കാർ ഓണാഘോഷത്തിലും രാഷ്ട്രീയം കലർത്തിയത് വലിയ വിമർശനത്തിനാണ് ഇടയാക്കിയത്. ക്ഷണമില്ലാത്തതിനാൽ കഴിഞ്ഞ തവണ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ ഗവർണർ ഓണം ആഘോഷിക്കുകയായിരുന്നു. ഇത് വലിയ വാർത്താ പ്രധാന്യം നേടിയിരുന്നു. കഴിഞ്ഞ തവണത്തെ ഈ അബദ്ധം ആവർത്തിക്കാതിരിക്കാനാണ് സർക്കാർ വേഗത്തിൽ നീക്കം നടത്തിയത്.
Discussion about this post