ഒരു ദിവസം നോക്കിയപ്പോൾ സിറ്റൗട്ടിൽ മോളെയും ഉസ്താദിനെയും കാണാനില്ല! നീളൻ വരാന്തയുടെ പടിഞ്ഞാറെയറ്റത്ത്, പെട്ടന്ന് ശ്രദ്ധിക്കപ്പെടാത്ത ഇടത്തേക്ക് പഠിപ്പിക്കൽ മാറ്റിയിരിക്കുകയാണ്; എന്താ ഇരിപ്പ് ഇങ്ങോട്ട് മാറ്റിയേ’? എന്നു ചോദിച്ച് ഞാൻ അവിടേക്ക് ചെന്നപ്പോ അങ്ങേരുടെ മുഖത്തെ ചോര മുഴുവനും വാർന്നു പോയ പോലെ നിന്നത് ഇപ്പോഴും ഓർമ്മയുണ്ട്. ശ്രദ്ധേയമായി ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരത്തെ അസ്മിയ സംഭവത്തിനു പിന്നാലെ മതപഠനത്തിന്റെ മറവിൽ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് നിരവധി പോസ്റ്റുകളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. മകളെ മതം പഠിപ്പിക്കാൻ എത്തിയ ഉസ്താദ് പീഡിപ്പിക്കാൻ ശ്രമിച്ചത് വിവരിച്ച് ...