വേനൽചൂടിൽ വലഞ്ഞ് വളർത്തുമൃഗങ്ങളും ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
വേനൽചൂട് കടുത്തതോടെ മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. വേനൽക്കാലത്ത് വീട്ടിലെ വളർത്തു മൃഗങ്ങൾക്ക് പ്രത്യേക കരുതലും പരിചരണവും നൽകണമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ...