‘പാവങ്ങൾക്ക് അർഹതപ്പെട്ട റേഷനരി സ്വകാര്യ ഗോഡൗണുകളിലേക്ക്, ഭക്ഷ്യസുരക്ഷാ ഗോഡൗണിലെ ഉപയോഗശൂന്യമായ അരി റേഷൻ കടകളിലേക്ക്‘; പുറത്തു വരുന്നത് അന്നം മുടക്കുന്ന അഴിമതിയുടെ ദുർഗന്ധം വമിക്കുന്ന കഥകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് അരികടത്തലും അഴിമതിയും വ്യാപകമാകുന്നതായി റിപ്പോർട്ട്. സിവിൽ സപ്ലൈസിന്റേതുൾപ്പെടെ ഗോഡൗണുകളിൽ നിന്ന് പ്രതിമാസം ടൺ കണക്കിന് റേഷൻ അരി കടത്തിക്കൊണ്ടുപോകുന്നതായാണ് ഭക്ഷ്യവകുപ്പിന്റെ വിജിലൻസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ...








