തൃശ്ശൂർ : സിപിഐ പുറത്താക്കിയ നാട്ടിക എംഎൽഎ സി.സി മുകുന്ദൻ ബിജെപിയിലേക്ക്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തി സിസി മുകുന്ദൻ അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് സൂചന. ബിജെപി പ്രവേശനം ഉറപ്പിച്ചാല്‍ സിറ്റീംഗ് സീറ്റായ നാട്ടിക നിയമസഭാ മണ്ഡലത്തിൽ സിസി മുകുന്ദൻ ബിജെപി സ്ഥാനാര്‍ത്ഥിയാകാനും സാധ്യതയുണ്ട്.
സിസി മുകുന്ദൻ എംഎൽഎ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. നാട്ടികയിൽ മത്സരിക്കാനുള്ള താല്പര്യം അദ്ദേഹം അറിയിച്ചെങ്കിലും സുനിൽ ലാലൂരിനെ നാട്ടികയിൽ സ്ഥാനാർത്ഥിയാക്കാൻ ആണ് കോൺഗ്രസ് തീരുമാനിച്ചത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് സിസി മുകുന്ദനെ പുറത്താക്കിയത് എന്നാണ് സിപിഐ വ്യക്തമാക്കുന്നത്. മുകുന്ദന് പകരം മുൻ എംഎൽഎ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയായി സിപിഐ നേതൃത്വം പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഗീതാ ഗോപിയുടേത് ‘പെയ്‌മെന്റ് സീറ്റ്’ ആണെന്ന് മുകുന്ദൻ വിമർശനമുന്നയിച്ചതാണ് പുറത്താക്കലിലേക്ക് നയിച്ചത്.








