വിശാഖപട്ടണത്ത് ഉദ്ഘാടനം തീരുമാനിച്ച വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ജനൽച്ചില്ലുകൾ തകർന്നു
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ അക്രമികളുടെ കല്ലേറ്. കല്ലെറിഞ്ഞവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും, ഇവരെ എത്രയും വേഗം പിടികൂടുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. ...