ഞാനൊരു രാജ്യദ്രോഹിയല്ല; ഡൽഹി സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന സൈബർ തട്ടിപ്പുകാരുടെ ഭീഷണി: അഭിഭാഷകൻ ജീവനൊടുക്കി
ഡൽഹി സ്‌ഫോടനവുമായി ബന്ധമുണ്ടെന്നാരോപിച്ച് സൈബർ തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയ പ്രമുഖ അഭിഭാഷകൻ ജീവനൊടുക്കി. മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ജഹാംഗിരാബാദ് സ്വദേശിയായ അഭിഭാഷകൻ ശിവ് കുമാർ വർമ(68)യെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ...








