ഡൽഹി സ്‌ഫോടനവുമായി ബന്ധമുണ്ടെന്നാരോപിച്ച് സൈബർ തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയ പ്രമുഖ അഭിഭാഷകൻ ജീവനൊടുക്കി. മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ജഹാംഗിരാബാദ് സ്വദേശിയായ അഭിഭാഷകൻ ശിവ് കുമാർ വർമ(68)യെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെടുത്തി സൈബർ തട്ടിപ്പ് ഫോൺ കോൾ ലഭിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ജീവനൊടുക്കിയത്.
ഇദ്ദേഹത്തെ സൈബർ തട്ടിപ്പുകാർ ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയും വ്യാജ ഭീകരവാദ കുറ്റങ്ങൾ ചുമത്തുകയുമായിരുന്നു. സൈബർ തട്ടിപ്പുകൾ ഭീഷണി മുഴക്കിയതിന് പിന്നാലെ അഭിഭാഷകൻ ജീവനൊടുക്കുകയായിരുന്നു.ശിവ് കുമാർ വർമയുടേതെന്ന് കരുതുന്ന ഒരു ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണ ഗൂഢാലോചനയിൽ തന്റെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ഫോൺ കോൾ തനിക്ക് ലഭിച്ചതായി മരണക്കുറിപ്പിൽ ശിവ് കുമാർ വർമ വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് തന്റെ പേരിലുള്ള ഒരു അക്കൗണ്ട് ഉപയോഗിച്ചതായും അസിം ജോജി എന്ന ഭീകരന് പണം അയച്ചതായുമാണ് തട്ടിപ്പുകാർ ആരോപിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തി തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടുന്നതായും ശിവ് കുമാർ വർമ ആത്മഹത്യ കുറിപ്പിൽ പറയുന്നു. ”ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. ആരോ എന്റെ പേരിൽ എച്ച്ഡിഎഫ്സി ബാങ്കിൽ വ്യാജ അക്കൗണ്ട് തുറന്ന് പഹൽഗാം ആക്രമണ ഭീകരൻ അസിം ജോജിക്ക് ധനസഹായം നൽകി. ദേശവിരുദ്ധനായി മുദ്രകുത്തുന്നത് എനിക്ക് സഹിക്കാൻ കഴിയില്ലെന്ന് ശിവ് കുമാർ വർമ പറയുന്നു..1984ലെ ഭോപ്പാൽ വാതക ദുരന്തത്തിൽ മരിച്ച നിരവധി ഇരകളുടെ അന്ത്യകർമങ്ങൾ നിർവഹിച്ചയാളാണ് വർമ.













Discussion about this post