പ്രൊഫഷൻ ഏതുമാകട്ടെ,സ്വന്തം മേഖലയിൽ സ്റ്റാർ ആകാൻ ആഗ്രഹിക്കാത്ത വ്യക്തികൾ ഉണ്ടാകില്ല. വിജയിക്കാൻ സ്വന്തം സ്കില്ലുകള്‍ പോളീഷ് ചെയ്തെടുക്കാന്‍ കഴിയണം. ജോലിയില്‍ പ്രമോഷന് , മികച്ച പേര് , സ്ഥാനം , മികവ് എന്നിവ ആഗ്രഹിക്കുന്നുണ്ടെകില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം
1. പഠിച്ചുകൊണ്ടിരിക്കുക
ഇന്‍ഡസ്ട്രിയില്‍ നടക്കുന്ന ഓരോ കാര്യത്തിലും അങ്ങേയറ്റം അപ്ഡേറ്റഡ് ആയിരിക്കണം. പുതുതായി വരുന്ന മാറ്റങ്ങള്‍ കൃത്യ സമയങ്ങളില്‍ അറിയണം. സ്ഥാപനത്തിന്റെ മുന്നേറ്റത്തിനും വ്യക്തിപരമായ വളര്‍ച്ചക്കും ഇത്തരം പഠനങ്ങള്‍ സഹായിക്കും . ചെയ്യുന്ന ജോലി വലുതോ ചെറുതോ എന്നതില്‍ കാര്യമില്ല. ഏത് ചെറിയ പോസ്റ്റില്‍ ഇരുന്നാലും അപ്ഡേഷന് ആവാം.
2. വേണം ക്രിയാത്മകത
ക്രിയാത്മകമായി ചിന്തിക്കുന്ന ഒരു വ്യക്തിയുടെ കയ്യില്‍ സ്ഥാപനം സുരക്ഷിതമായിരിക്കും. ആ ക്രിയാത്മകത സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാന്‍ കൂടി കഴിഞ്ഞാല്‍ ഏറെ മികച്ച ഫലം ചെയ്യും. ബഹുഭൂരിപക്ഷം ആളുകളും കരിയറിന്റെ പാതിയില്‍ കാലിടറി വീഴാനുള്ള കാരണം ക്രിയാത്മകമായ ചിന്തകളുടെ അഭാവമാണ് .
3. വളര്ച്ചാധിഷ്ഠിതമായി ചിന്തിക്കുക
സ്ഥാപനവുമായി ഒരു വൈകാരിക ബന്ധം സ്ഥാപിച്ചെടുക്കാന്‍ ഇവര്‍ക്കാകുന്നില്ല. അതിനാല്‍ തന്നെ ഏത് വിധേനയും ജോലി ചെയ്ത ശമ്പളം വാങ്ങണം എന്നത് മാത്രമാണ് ഇവരുടെ ചിന്ത . ഈ ചിന്തക്ക് ഒരു മാറ്റം കൊണ്ട് വരണമെങ്കില്‍ ജോലിയില്ലെങ്കില്‍ നിലനില്‍പ്പില്ല എന്ന വസ്തുത ആദ്യം തിരിച്ചറിയണം. പോസറ്റിവ് തിങ്കിംഗ് വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിനു ഏറ്റവും അനുഗുണമായുള്ള കാര്യം.
4. പുത്തന്‍ ആശയങ്ങള്‍, കണ്ടുപിടുത്തങ്ങള്‍
സംരംഭകമേഖലയെ മുന്നോട്ട് നയിക്കുന്ന പ്രധാന കാര്യങ്ങളില്‍ രണ്ടെണ്ണമാണ് ആശയങ്ങളും കണ്ടുപിടുത്തങ്ങളും. അതിനാല്‍ പ്രവര്‍ത്തിക്കുന്ന മേഖല ഏത് തന്നെയാണെങ്കിലും ആ നിലവിലുള്ള ആശയങ്ങള്‍, കണ്‍സപ്റ്റ്, പ്രോസസ്, മെത്തേഡ് എന്നിവ കൂടുതല്‍ മെച്ചപ്പെടുത്താം. സ്ഥാപനത്തിനകത്ത് സ്വന്തം നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ മികച്ച ഫലം നല്കുന്നവയാണ് എങ്കില്‍ അത് തീര്‍ച്ചയായും മാനേജ്മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തണം. ഏത് ചെറിയ നേതൃത്വവും സ്ഥാപനത്തിന്റെ വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ളതാകുമ്പോള്‍ മാനേജ്മെന്റ് ഭാഗത്ത് നിന്നും ലഭിക്കുന്ന പിന്തുണ വളരെ വലുതായിരിക്കും.
Discussion about this post