Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
UK

ജിന്നുകൂടിയെന്ന് വ്യാജപ്രചാരണം, 12 വയസ്സുകാരിയുൾപ്പെടെ 7 പേരെ പീഡിപ്പിച്ചു; യുകെയിൽ ഇന്ത്യൻ വംശജനായ ഇമാം അബ്ദുൽ ഹലീം ഖാന് ജീവപര്യന്തം

by Brave India Desk
May 16, 2026, 10:09 am IST
in UK, International
Share on Facebook
Tweet
WhatsApp
Telegram

തനിക്ക് അത്ഭുത സിദ്ധികളുണ്ടെന്നും ജിന്ന് പ്രവേശിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് പന്ത്രണ്ട് വയസ്സുകാരിയുൾപ്പെടെ ഏഴ് പേരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഇന്ത്യൻ വംശജനായ ഇമാമിന് ലണ്ടനിൽ ജീവപര്യന്തം തടവുശിക്ഷ. ഈസ്റ്റ് ലണ്ടനിലെ ഓൾഡ് ഫോർഡ് റോഡിലെ പള്ളിയിൽ ഇമാമായിരുന്ന അബ്ദുൽ ഹലീം ഖാൻ (54) എന്നയാളെയാണ് യുകെയിലെ സ്നെയർസ്ബ്രൂക്ക് ക്രൗൺ കോടതി കുറഞ്ഞത് 20 വർഷം തടവ് അനുഭവിക്കേണ്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. ഭക്തനും പരോപകാരിയുമാണെന്ന പൊതുപ്രതിച്ഛായയുടെ മറവിൽ, തന്നിൽ അർപ്പിച്ച വിശ്വാസത്തെ ദുരുപയോഗം ചെയ്ത് സ്വന്തം ലൈംഗിക തൃഷ്ണകൾക്കായി സ്ത്രീകളെയും കുട്ടികളെയും ഇയാൾ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ബംഗ്ലാദേശി മുസ്ലിം സമൂഹത്തിൽ നിന്നുള്ള സ്ത്രീകളെയും പെൺകുട്ടികളെയുമാണ് പ്രതി ലക്ഷ്യമിട്ടിരുന്നത്. മതപരമായ സ്വാധീനവും സമൂഹത്തിലുള്ള മാന്യതയും കാരണം ഇവർ പുറത്തുപറയില്ലെന്ന ധൈര്യത്തിലാണ് പ്രതി ഒൻപത് വർഷത്തോളം (2005 മുതൽ 2014 വരെ) ഈ ക്രൂരത തുടർന്നത്.

Stories you may like

ധനികരുടെ കുത്തകയെന്ന് വിമർശനം, അടിസ്ഥാനരഹിതമെന്ന് കേന്ദ്രം’; ഇലോൺ മസ്‌കിന്റെ ആരോപണങ്ങൾക്ക് ഇന്ത്യയുടെ മറുപടി!

ഞാൻ വീമ്പു പറയുകയല്ല, 8 യുദ്ധങ്ങൾ അവസാനിപ്പിച്ച എനിക്ക് നൊബേൽ തന്നില്ലെങ്കിൽ അത് വൻ അപമാനം’; പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വീണ്ടും ട്രംപ്!

പ്രതിക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം എന്നിവയുൾപ്പെടെ 21 കുറ്റങ്ങളാണ് വിചാരണയിൽ തെളിഞ്ഞത്. തനിക്ക് അണ്ഡാശയ അർബുദമാണെന്ന് കരുതി സങ്കടപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് രോഗം ഭേദമാക്കാൻ തനിക്ക് മാത്രമേ കഴിയൂ എന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ കാറിൽ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിച്ചത്. ശരീരത്തിൽ ജിന്ന് അഥവാ അദൃശ്യശക്തി കയറിയിട്ടുണ്ടെന്നും, ഈ സമയത്ത് താൻ ചെയ്യുന്ന പ്രവൃത്തികൾക്ക് തനിക്ക് ഉത്തരവാദിത്തമില്ലെന്നും പറഞ്ഞാണ് ഇയാൾ ഇരകളെ ഭയപ്പെടുത്തിയിരുന്നത്. ഫ്ലാറ്റുകളിലും രഹസ്യ കേന്ദ്രങ്ങളിലും എത്തിച്ചായിരുന്നു പീഡനം.

ക്രൂരതയ്ക്ക് ഇരയായവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളായിരുന്നു. ക്രൂരത പുറത്തുപറഞ്ഞാൽ കുടുംബത്തിന് മന്ത്രവാദത്തിലൂടെ ദോഷം വരുത്തുമെന്നും മരണം സംഭവിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. താൻ നിയമത്തിന് മുകളിലാണെന്ന ഭാവത്തിലാണ് പ്രതി പെരുമാറിയതെന്നും, ഇസ്‌ലാം മതവിശ്വാസത്തെ ഇയാൾ സ്വന്തം താല്പര്യങ്ങൾക്കായി വികൃതമായി ചിത്രീകരിക്കുകയാണെന്നും വിധി പ്രസ്താവിച്ചു കൊണ്ട് ജഡ്ജി ലെസ്ലി കത്ബെർട്ട് പറഞ്ഞു. കോടതിയിൽ വിതുമ്പിക്കരഞ്ഞു കൊണ്ടാണ് ഇരകൾ തങ്ങൾക്കുണ്ടായ മാനസികാഘാതത്തെക്കുറിച്ച് വിവരിച്ചത്. അബ്ദുൽ ഹലീം ഖാൻ മനുഷ്യനല്ലെന്നും സാത്താൻറെ രൂപമാണെന്നും ഇരയായ ഒരു പെൺകുട്ടി കോടതിയിൽ വിളിച്ചുപറഞ്ഞു. കടുത്ത ഭയവും നാണക്കേടും മൂലമാണ് ഇത്രയും കാലം വിവരങ്ങൾ പുറത്തുപറയാതിരുന്നതെന്ന് ഇരകൾ പോലീസിനോട് വ്യക്തമാക്കി.

Tags: Indian imam lures
Share
Tweet
Send
Share

Latest stories from this section

ആണവായുധമില്ലെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ല; സൈന്യത്തിനും ഭരണകൂടത്തിനും നേരെ രൂക്ഷവിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ

ആണവായുധമില്ലെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ല; സൈന്യത്തിനും ഭരണകൂടത്തിനും നേരെ രൂക്ഷവിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ

ഞങ്ങളെ തടയാൻ ആരുടെ തന്തയ്ക്കും കഴിയില്ല; പാക് സർക്കാരിനും സൈന്യത്തിനും വെല്ലുവിളിയുമായി അഫ്രീദി, ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച്

ഞങ്ങളെ തടയാൻ ആരുടെ തന്തയ്ക്കും കഴിയില്ല; പാക് സർക്കാരിനും സൈന്യത്തിനും വെല്ലുവിളിയുമായി അഫ്രീദി, ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച്

എണ്ണ മാത്രമല്ല എണ്ണപ്പണവും വരും ; ഇത് ഇന്ത്യ – ഗൾഫ് ബന്ധത്തിലെ പുത്തൻ സൂര്യോദയം

എണ്ണ മാത്രമല്ല എണ്ണപ്പണവും വരും ; ഇത് ഇന്ത്യ – ഗൾഫ് ബന്ധത്തിലെ പുത്തൻ സൂര്യോദയം

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

ബുദ്ധി തിരികെ വരട്ടെ, സമരം അവസാനിപ്പിച്ചാൽ മാത്രം ചർച്ച’; ഇമ്രാൻ ഖാന്റെ പാർട്ടിക്ക് കടുത്ത നിബന്ധനയുമായി ഷെഹ്ബാസ് ഷെരീഫ്!

Latest News

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ധനികരുടെ കുത്തകയെന്ന് വിമർശനം, അടിസ്ഥാനരഹിതമെന്ന് കേന്ദ്രം’; ഇലോൺ മസ്‌കിന്റെ ആരോപണങ്ങൾക്ക് ഇന്ത്യയുടെ മറുപടി!

ആരാണ് നിങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും പേസർമാർ? ടീം സെലക്ഷനിൽ സെലക്ടർമാർക്കെതിരെ ചോദ്യങ്ങളുമായി വസീം ജാഫർ

ആരാണ് നിങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും പേസർമാർ? ടീം സെലക്ഷനിൽ സെലക്ടർമാർക്കെതിരെ ചോദ്യങ്ങളുമായി വസീം ജാഫർ

‘ചീസ് വൈഭവത്തിന്റെ കേന്ദ്രമായ സ്വിറ്റ്‌സർലാന്റിന് ഇന്ത്യയുടെ സ്വന്തം ചീസ് സമ്മാനം’; സ്വിസ് പ്രസിഡന്റിന് വൻ ആശ്ചര്യം സമ്മാനിച്ച് നരേന്ദ്ര മോദി!

‘ചീസ് വൈഭവത്തിന്റെ കേന്ദ്രമായ സ്വിറ്റ്‌സർലാന്റിന് ഇന്ത്യയുടെ സ്വന്തം ചീസ് സമ്മാനം’; സ്വിസ് പ്രസിഡന്റിന് വൻ ആശ്ചര്യം സമ്മാനിച്ച് നരേന്ദ്ര മോദി!

‘ജനങ്ങൾ വോട്ട് ചെയ്യുന്നത് വെറുതെയല്ല, മോദി എന്തെങ്കിലും ശരിയായി ചെയ്തിട്ടുണ്ടാകും’; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള!

‘ജനങ്ങൾ വോട്ട് ചെയ്യുന്നത് വെറുതെയല്ല, മോദി എന്തെങ്കിലും ശരിയായി ചെയ്തിട്ടുണ്ടാകും’; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള!

ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു; വിടപറഞ്ഞത് ഇന്ത്യൻ സിനിമയിലെ പകരംവെക്കാനില്ലാത്ത പ്രതിഭ!

ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു; വിടപറഞ്ഞത് ഇന്ത്യൻ സിനിമയിലെ പകരംവെക്കാനില്ലാത്ത പ്രതിഭ!

17,000 അടി ഉയരത്തിൽ വിമാനത്തിന് ഇടിമിന്നലേറ്റു; മുൻഭാഗം തകർന്നു, ഭീതിയുടെ മുൾമുനയിൽ 110 ജീവനുകൾ!

17,000 അടി ഉയരത്തിൽ വിമാനത്തിന് ഇടിമിന്നലേറ്റു; മുൻഭാഗം തകർന്നു, ഭീതിയുടെ മുൾമുനയിൽ 110 ജീവനുകൾ!

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഞാൻ വീമ്പു പറയുകയല്ല, 8 യുദ്ധങ്ങൾ അവസാനിപ്പിച്ച എനിക്ക് നൊബേൽ തന്നില്ലെങ്കിൽ അത് വൻ അപമാനം’; പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വീണ്ടും ട്രംപ്!

നീ ബൗൾ ചെയ്യുകയാണോ അതോ ഭിക്ഷ ചോദിക്കുകയാണോ?”; മുൾട്ടാനിൽ അക്തറിന്റെ വായടപ്പിച്ച സെവാഗിന്റെ ആ മാസ് മറുപടി

നീ ബൗൾ ചെയ്യുകയാണോ അതോ ഭിക്ഷ ചോദിക്കുകയാണോ?”; മുൾട്ടാനിൽ അക്തറിന്റെ വായടപ്പിച്ച സെവാഗിന്റെ ആ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies