ബീജിങ്: ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് കപ്പൽ മുങ്ങിയതായി വിവരം. കടലിന്റെ മദ്ധ്യഭാഗത്തായി മത്സ്യബന്ധന കപ്പലാണ് മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 39 പേരെയും കാണാതായതായി അന്താരാഷ്ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്രൂ അംഗങ്ങളിൽ 17 ചൈനീസ് പൗരന്മാരും, 17 ഇന്തോനേഷ്യൻ പൗരന്മാരും അഞ്ച് ഫിലിപ്പീൻസ് പൗരന്മാരും ഉൾപ്പെടുന്നു. അപകടം നടന്നയുടനം തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെയും ആരെയും കണ്ടെത്താനായിട്ടില്ല.
പുലർച്ചെ മൂന്ന് മണിയോടെയാണ് കപ്പൽ മുങ്ങിയത്. ആഴക്കടലിലെ കുറ്റമറ്റ രക്ഷാപ്രവർത്തനത്തിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉത്തരവിട്ടിട്ടുണ്ട്.സ്ഥിതിഗതികൾ പരിശോധിക്കുന്നതിനും അധിക രക്ഷാസേനയെ വിന്യസിക്കുന്നതിനുമായി അടിയന്തര പ്രതികരണ സംവിധാനം ഉടൻ സജീവമാക്കാൻ ചൈനീസ് കൃഷി, ഗ്രാമകാര്യ മന്ത്രാലയം, ചൈനീസ് ഗതാഗത മന്ത്രാലയം, ഷാൻഡോംഗ് പ്രവിശ്യ എന്നിവയ്ക്ക് ഷി നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.
Discussion about this post