ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണ് അമേരിക്കന്‍ ടെക്സ്ഥാപനം എന്‍വിഡിയ. ഈ കമ്പനിയുടെ സിഇഒ കൂടിയായ ജെന്‍സന്‍ ഹുവാങിന് സോഷ്യല്‍മീഡിയയില്‍ ധാരാളം ആരാധകരുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുകയാണ്.
വളരെ താഴ്ന്ന പശ്ചാത്തലത്തില്‍ നിന്ന് ഉയര്‍ന്നുവന്നയാളാണ് താനെന്ന് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചിരിക്കുകയാണ് ബസ് ബോയ് ആയും, വെയിറ്ററായും താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാത്രം കഴുകല്‍ ജോലിയിലും താന്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ റെസ്റ്റോറന്റ് ശൃംഖലയായ ഡെന്നീസില്‍ താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1980കളില്‍ ഒറിഗോണില്‍ താമസിക്കുന്ന സമയത്ത് പാത്രം കഴുകുന്ന ജോലിയില്‍ താന്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശേഷം ഒരു ബസ് ബോയ് ആയും വെയിറ്ററായും ജോലി ചെയ്തിരുന്നുവെന്നും ഹുവാങ് പറഞ്ഞു.
ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എന്‍ജീനിയറിംഗില്‍ ബിരുദം നേടിയയാളാണ് ഹുവാങ്. പഠനത്തിന് ശേഷം അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസ് എന്ന കമ്പനിയില്‍ മൈക്രോ പ്രോസസര്‍ ഡിസൈനറായി അദ്ദേഹം ജോലിയ്ക്ക് കയറുകയായിരുന്നു. പിന്നീടാണ് അദ്ദേഹം എന്‍വിഡിയ സ്ഥാപിക്കുന്നത്.
Discussion about this post