Thursday, March 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ലാദന്റെ മകന്‍ ഹംസ മരിച്ചിട്ടില്ല, പദ്ധതിയിടുന്നത് വന്‍ ആക്രമണങ്ങള്‍ക്ക് , താലിബാനുമായി നിരന്തര കൂടിക്കാഴ്ച്ച

by Brave India Desk
Sep 14, 2024, 01:00 pm IST
in News, International
Share on FacebookTweetWhatsAppTelegram

വാഷിങ്ടണ്‍: തീവ്രവാദസംഘടനയായ അല്‍ ഖായിദ സ്ഥാപകനും വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ കൊല്ലപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്നും നിലവില്‍ അല്‍ ഖായിദയെ നയിക്കുകയാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ‘ദി മിറര്‍’ റിപ്പോര്‍ട്ട് ചെയ്തു. മുമ്പ് 2019-ല്‍ യു.എസ്. നടത്തിയ വ്യോമാക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടുവെന്നാണ് ലോകം ഇത്രയും കാലം കരുതിയിരുന്നത്.

അല്‍ ഖായിദയെ പുനരുജ്ജീവിപ്പിച്ച് സജീവമാക്കി വന്‍ ഭീകരാക്രമണങ്ങള്‍ക്കാണ് ഇയാള്‍ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളെയാണ് ഹംസ ലക്ഷ്യമിടുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. ഹംസയുടെ നീക്കങ്ങളെ കുറിച്ച് മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ക്കും അറിയാം. ഇവര്‍ ഹംസയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. താലിബാന്‍ നേതാക്കളാണ് ഹംസയ്ക്കും കുടുംബത്തിനും ആവശ്യമായ സംരക്ഷണവും പിന്തുണയും നല്‍കുന്നതെന്നും ഇന്റലിജന്‍സിന്റെ കണ്ടെത്തലുണ്ട്.

Stories you may like

അബുദാബിയിൽ മിസൈൽ ആക്രമണം ; രണ്ടുപേർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

നയാരയിൽ വില കൂടും ; പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നയാര എനർജി

അല്‍ ഖായിദയും താലിബാനും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളത്. ഇറാഖ് യുദ്ധത്തിനുശേഷം അല്‍ഖായിദയുടെ ശക്തമായ തിരിച്ചുവരവാണ് നടക്കുന്നത്.’ -ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു.

അഫ്ഗാനിലെ ജലാലാബാദ് കേന്ദ്രീകരിച്ചാണ് 34-കാരനായ ഹംസയുടെ പ്രവര്‍ത്തനം. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന നഗരമാണ് കിഴക്കന്‍ കാബൂളില്‍നിന്ന് 100 മൈലോളം അകലെയുള്ള ജലാലാബാദ്. ഹംസയുടെ സഹോദരന്‍ അബ്ദുള്ള ബിന്‍ ലാദനും ഇയാള്‍ക്കൊപ്പമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഹംസയും നാല് ഭാര്യമാരും ഇറാനിലാണ് വര്‍ഷങ്ങളോളം അഭയം തേടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-ല്‍ ട്രംപാണ് ഹംസയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് ഉത്തരവിട്ടത്. തെക്കുകിഴക്കന്‍ അഫ്ഗാനിലെ ഘസ്നി പ്രവിശ്യയിലാണ് അമേരിക്കന്‍ സേനയുടെ വ്യോമാക്രമണം. എന്നാല്‍ ഹംസ കൊല്ലപ്പെട്ടുവെന്ന് തെളിയിക്കുന്നതിന് ആവശ്യമായ തെളിവ് ഹാജരാക്കാന്‍ സി.ഐ.എയ്ക്ക് കഴിഞ്ഞിരുന്നില്ല.

Tags: hamza bin ladenterrorist
Share3TweetSendShare

Latest stories from this section

36 വർഷങ്ങൾക്കുശേഷം കശ്മീരിലെ രഘുനാഥ് ക്ഷേത്രം വീണ്ടും തുറന്നു ; വീണ്ടും ജന്മനാട്ടിൽ രാമനവമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ 

36 വർഷങ്ങൾക്കുശേഷം കശ്മീരിലെ രഘുനാഥ് ക്ഷേത്രം വീണ്ടും തുറന്നു ; വീണ്ടും ജന്മനാട്ടിൽ രാമനവമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ 

ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങൾക്ക് മാത്രം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കും ; സൗഹൃദ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി ഇറാൻ

ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങൾക്ക് മാത്രം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കും ; സൗഹൃദ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി ഇറാൻ

‘ഭീകരവാദത്തിന്റെ സ്പോൺസർമാർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട’ ; പാകിസ്താനെതിരെ കർശന നിലപാടുമായി ഇന്ത്യ

‘ഭീകരവാദത്തിന്റെ സ്പോൺസർമാർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട’ ; പാകിസ്താനെതിരെ കർശന നിലപാടുമായി ഇന്ത്യ

‘ഇന്ത്യ പാകിസ്താനെ പോലെ ഒരു ബ്രോക്കർ രാജ്യമല്ല’ ; യുഎസിന്റെ ഇടനിലക്കാരനായി തരംതാഴാൻ ഇന്ത്യയെ കിട്ടില്ലെന്ന് എസ് ജയശങ്കർ

‘ഇന്ത്യ പാകിസ്താനെ പോലെ ഒരു ബ്രോക്കർ രാജ്യമല്ല’ ; യുഎസിന്റെ ഇടനിലക്കാരനായി തരംതാഴാൻ ഇന്ത്യയെ കിട്ടില്ലെന്ന് എസ് ജയശങ്കർ

Discussion about this post

Latest News

അബുദാബിയിൽ മിസൈൽ ആക്രമണം ; രണ്ടുപേർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

അബുദാബിയിൽ മിസൈൽ ആക്രമണം ; രണ്ടുപേർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

നയാരയിൽ വില കൂടും ; പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നയാര എനർജി

നയാരയിൽ വില കൂടും ; പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നയാര എനർജി

36 വർഷങ്ങൾക്കുശേഷം കശ്മീരിലെ രഘുനാഥ് ക്ഷേത്രം വീണ്ടും തുറന്നു ; വീണ്ടും ജന്മനാട്ടിൽ രാമനവമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ 

36 വർഷങ്ങൾക്കുശേഷം കശ്മീരിലെ രഘുനാഥ് ക്ഷേത്രം വീണ്ടും തുറന്നു ; വീണ്ടും ജന്മനാട്ടിൽ രാമനവമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ 

ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങൾക്ക് മാത്രം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കും ; സൗഹൃദ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി ഇറാൻ

ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങൾക്ക് മാത്രം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കും ; സൗഹൃദ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി ഇറാൻ

‘ഭീകരവാദത്തിന്റെ സ്പോൺസർമാർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട’ ; പാകിസ്താനെതിരെ കർശന നിലപാടുമായി ഇന്ത്യ

‘ഭീകരവാദത്തിന്റെ സ്പോൺസർമാർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട’ ; പാകിസ്താനെതിരെ കർശന നിലപാടുമായി ഇന്ത്യ

‘ഇന്ത്യ പാകിസ്താനെ പോലെ ഒരു ബ്രോക്കർ രാജ്യമല്ല’ ; യുഎസിന്റെ ഇടനിലക്കാരനായി തരംതാഴാൻ ഇന്ത്യയെ കിട്ടില്ലെന്ന് എസ് ജയശങ്കർ

‘ഇന്ത്യ പാകിസ്താനെ പോലെ ഒരു ബ്രോക്കർ രാജ്യമല്ല’ ; യുഎസിന്റെ ഇടനിലക്കാരനായി തരംതാഴാൻ ഇന്ത്യയെ കിട്ടില്ലെന്ന് എസ് ജയശങ്കർ

ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി നിയമം രാജ്യസഭയിലും പാസായി ; രാഷ്ട്രപതിയുടെ അംഗീകാരത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരും

ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി നിയമം രാജ്യസഭയിലും പാസായി ; രാഷ്ട്രപതിയുടെ അംഗീകാരത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരും

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

യുദ്ധഭീതിയിലും കുലുങ്ങാതെ ഭാരതം; ഇന്ധനക്കപ്പലുകൾ കടൽ കടന്നെത്തുന്നു; വിദേശനയതന്ത്രത്തിൽ മോദി മാജിക്! സർവ്വകക്ഷി യോഗത്തിൽ ഉറപ്പുനൽകി കേന്ദ്ര സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies