Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

കശ്മീരിന്റെ പ്രത്യേക പദവി നരേന്ദ്രമോദി പുന:സ്ഥാപിക്കണം; അല്ലാതെ ഇന്ത്യ-പാക് ചർച്ചയ്ക്ക് വഴിയില്ലെന്ന് ഇമ്രാൻ ഖാൻ

by Brave India Desk
Feb 8, 2023, 12:54 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ്: കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി പാക് മുൻ പ്രധാനമന്ത്രിയും രാഷ്ട്രീയ നേതാവുമായ ഇമ്രാൻ ഖാൻ. ഇന്ത്യയുമായുളള ബന്ധം തുടരണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുക മാത്രമാണ് വഴിയെന്ന് ആയിരുന്നു ഇമ്രാന്റെ വാക്കുകൾ. ലാഹോറിലെ സമാൻപാർക്ക് വസതിയിൽ വിദേശമാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ.

നേരത്തെയും ഇമ്രാൻ ഖാൻ ഇതേ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മറ്റുളളവരുടെ അഭിപ്രായം ആവശ്യമില്ലെന്നും ഇന്ത്യ പലപ്പോഴും മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മാദ്ധ്യമങ്ങൾ അഭിപ്രായം ചോദിച്ചപ്പോൾ പഴയ നിലപാട് ഇമ്രാൻ ആവർത്തിക്കുകയായിരുന്നു.

Stories you may like

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

പാകിസ്താനിലെ നിലവിലെ രാഷ്ട്രീയ അവസ്ഥയെക്കുറിച്ചും ഇമ്രാൻ പ്രതികരിച്ചു. നിയമവാഴ്ചയില്ലാതെ പാകിസ്താന് ഭാവിയില്ല. ശക്തമായ നിയമവാഴ്ചയുളളതുകൊണ്ടാണ് ഇന്ത്യ പുരോഗതയിലേക്ക് കുതിക്കുന്നതെന്നും ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി.

നിലവിൽ പാകിസ്താനിലെ സൈന്യവും ജനങ്ങളും തമ്മിൽ വലിയ വിടവുണ്ട്. രാജ്യത്തെ കൊളളയടിക്കുന്നവർക്ക് സൈന്യം നൽകുന്ന പിന്തുണയിൽ ജനങ്ങൾ രോഷം കൊണ്ടിരിക്കുകയാണ്. അത് രാജ്യത്തിന് അപകടമാണെന്നും ഇമ്രാൻ പറയുന്നു.

തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കിയ പ്രതിപക്ഷ നീക്കത്തിനെതിരെയും ഇമ്രാൻ പ്രതികരിച്ചു. എന്നെ അയോഗ്യനാക്കാനാണ് അവർ പദ്ധതി തയ്യാറാക്കിയത്. രാഷ്ട്രീയത്തിൽ നിന്ന് തന്നെ പുറത്താക്കാനാണ് എല്ലാ അധികാര സ്ഥാനങ്ങളും കേന്ദ്രീകരിച്ച് അവർ നീക്കം നടത്തിയതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

പ്രതിപക്ഷ നീക്കത്തിന് പിന്നിൽ സൈനിക മേധാവി ജനറൽ സയ്യീദ് അസീം മുനീറും ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് നിലവിൽ ഇക്കാര്യത്തിൽ സംശയത്തിന്റെ ആനുകൂല്യം നൽകുകയാണെന്ന് ഇമ്രാൻ ഖാൻ മറുപടി നൽകി. നവാസ് ഷെരീഫിനാണ് തന്നെ അയോഗ്യനാക്കാൻ താൽപര്യം. യുകെയിൽ നിന്ന് അദ്ദേഹത്തിന്റെ തിരിച്ചുവരവ് സാദ്ധ്യമാക്കുന്നതിന് വെച്ച ഉപാധിയാണ് തന്നെ പുറത്താക്കുന്നതിലെത്തിച്ചതെന്നും ഇമ്രാൻ ആരോപിച്ചു.

Tags: Pak Ex PMKashmir Article 370സമാൻപാർക്ക് വസതിഇമ്രാൻ ഖാൻആർട്ടിക്കിൾ 370ഇസ്ലാമാബാദ്imran khankashmirNawas Sheriff
Share5
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

Latest News

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies