ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും, അദ്ദേഹം നേതൃത്വം നൽകുന്ന പാർട്ടിയും രാജ്യത്തിന് വൻ ഭീഷണിയാണെന്ന് പാകിസ്താൻ മുൻ സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വ. ഇമ്രാൻ ഖാന്റെ ഭരണം തുടർന്നു എങ്കിൽ പാകിസ്താൻ ഓർമ്മ മാത്രമായി മാറിയേനെ. അയൽ രാജ്യങ്ങളിലെ ഭരണാധികാരികളോട് ഒട്ടും ബഹുമാനം പുലർത്താത്തയാളാണ് ഇമ്രാൻ ഖാൻ എന്നും ബജ്‌വ പറഞ്ഞു. ഒരു പാക് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇമ്രാനെതിരായ അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
ഇമ്രാൻ ഖാനും, അദ്ദേഹത്തിന്റെ പാർട്ടിയായ തെഹ്‌രീക് ഇ ഇൻസാഫും പാകിസ്താന് വലിയ ഭീഷണിയാണ് ഉയർത്തിയിരുന്നത്. അദ്ദേഹം തുടർന്നും ഭരിച്ചിരുന്നു എങ്കിൽ പാകിസ്താൻ നാമാവശേഷമായേനെ. പാകിസ്താൻ വെറും ചരിത്രം മാത്രമായേനെ. ഒരിക്കൽ ക്യാബിനറ്റ് യോഗത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പഞ്ചാബി ഭാഷയിൽ അശ്ലീം പറഞ്ഞു. എന്നാൽ ഇക്കാര്യം ഇമ്രാന്റെ മന്ത്രിമാരിൽ ഒരാൾ തന്നെ ഇസ്ലാമാബാദിലെ സൗദി അംബാസിഡറെ അറിയിച്ചിരുന്നുവെന്നും, ഇതിന്റെ പ്രത്യാഘാതം വലുതായിരുന്നുവെന്നും ബജ്‌വ കൂട്ടിച്ചേർത്തു.
രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ഇമ്രാൻ ഖാനോട് ദേശീയ അസംബ്ലിയിൽ നിന്നും രാജിയ്ക്കരുതെന്ന് ഉപദേശിച്ചിരുന്നു. ഒരു മത്സരമല്ലേ തോറ്റുള്ളൂ, മാച്ചുകൾ ഇനിയും ഉണ്ടല്ലോ എന്നായിരുന്നു താൻ പറഞ്ഞത്. സർക്കാരിനെ സംരക്ഷിക്കുന്നതിൽ അദ്ദേഹത്തിന് വീഴ്ചപറ്റി. അതായിരുന്നു സർക്കാരിന്റെ പതനത്തിലേക്ക് നയിച്ചതെന്നും ബജ്‌വ പറഞ്ഞു.
Discussion about this post