ജനീവ: ജമ്മു കശ്മീരിനായി അവകാശവാദം ഉന്നയിക്കുന്ന പാകിസ്താൻ യുഎൻ ജനറൽ അസംബ്ലിയിൽ കണക്കിന് കൊടുത്ത് ഇന്ത്യ. കശ്മീരും ലഡാക്കുമെല്ലാം രാജ്യത്തിന്റെ ഭാഗമാണെന്നും, ഒരിക്കലും കൈക്കലാക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും ഇന്ത്യൻ പ്രതിനിധി പറഞ്ഞു. കശ്മീരിനെയും ലഡാക്കിനെയും കുറിച്ച് പാകിസ്താൻ നടത്തിയ പരാമർശത്തിൽ മറുപടി നൽകുകയായിരുന്നു ഇന്ത്യ.
കശ്മീരും ലഡാക്കും തങ്ങളുടേത് ആണെന്ന വിശ്വാസവും, തങ്ങളുടേത് ആക്കണമെന്ന അത്യാഗ്രഹവും മാറ്റിവെച്ചാൽ ജമ്മു കശ്മീരും ലഡാക്കുമെല്ലാം കശ്മീരിന്റെ ഭാഗമാണ്. അതിനാൽ വിട്ടുതരില്ല. പാകിസ്താനിൽ നിന്നും കൂടുതലായൊന്നും പ്രതീക്ഷിക്കുന്നില്ല. അരാജകത്വവും അരക്ഷിതാവസ്ഥയും കൊണ്ട് പാകിസ്താൻ നിറഞ്ഞിരിക്കുകയാണ്. ഇന്ത്യ കാത്ത് സൂക്ഷിക്കുന്ന മതേതരത്വത്തിലും മറ്റ് മൂല്യങ്ങളിലുമുള്ള വെറുപ്പാണ് പാകിസ്താൻ പ്രകടിപ്പിക്കുന്നത് എന്നും യുഎന്നിലെ സ്ഥിരം പ്രതിനിധിയായ പ്രതീക് മധുർ പറഞ്ഞു.
ഇത് ആദ്യമായല്ല യുഎന്നിൽ പാകിസ്താൻ ജമ്മു കശ്മീർ തങ്ങളുടേത് ആണെന്ന പരാമർശം നടത്തുന്നത്. കഴിഞ്ഞ നവംബറിലും പാകിസ്താൻ കശ്മീർ തങ്ങളുടേത് ആണെന്ന തരത്തിൽ പരാമർശം നടത്തിയിരുന്നു. ഇതിന് ശക്തമായ മറുപടിയായിരുന്നു അദ്ദേഹം നൽകിയിരുന്നത്.
Discussion about this post