മാംസ- മത്സ്യ ആഹാരങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കാന്‍ വ്യത്യസ്തമായൊരു പ്രതിഷേധം. പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് (പെറ്റ)ന്റെ നേതൃത്വത്തിലാണ് ഈ പ്രതിഷേധപ്രകടനം നടന്നത്. അന്താരാഷ്ട്ര പൂച്ച ദിനമായ ഓഗസ്റ്റ് എട്ടിനു മുന്നോടിയായി പൂച്ചകളുടെ പാവകളെ നിരത്തിവെച്ച് മറൈന്‍ഡ്രൈവ് മഴവില്‍ പാലത്തിലാണ് കൗതുകകരമായ പ്രതിഷേധം നടത്തിയത്.
പൂച്ചയിറച്ചി വില്‍പ്പനയ്ക്ക് എന്നായിരുന്നു ബോര്‍ഡ്. പൂച്ചകളെ കഴിക്കാന്‍ സാധാരണ മനുഷ്യര്‍ക്ക് സാധിക്കാറില്ല. പൂച്ചയെ ഭക്ഷിക്കാത്തവര്‍ മറ്റു മത്സ്യ – മാംസങ്ങളും ഭക്ഷിക്കരുതെന്ന് പെറ്റ ഓര്‍ഗനൈസര്‍ ഉത്ഘര്‍ഷ് ഗാര്‍ഗ് പറഞ്ഞു.
മൃഗങ്ങള്‍ നമ്മുടേതല്ല എന്നും അവയെ പരീക്ഷണം നടത്തുന്നതോ, കഴിക്കുന്നതോ, വിനോദത്തിന് ഉപയോഗിക്കുന്നതോ, അവയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ധരിക്കുന്നതോ തെറ്റാണ്. സസ്യാഹാരങ്ങളില്‍നിന്ന് ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ലഭിക്കുമെന്നും സസ്യാഹാരം മാത്രം കഴിക്കുന്ന ഒരു മനുഷ്യന്‍ വര്‍ഷത്തില്‍ 200 മൃഗങ്ങളുടെ ജീവന്‍ രക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.








