ഇടുക്കി: ചെറുതോണിയിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ബസിന്റെ വാതിൽ തകർന്ന് വീണു. കട്ടപ്പനയിൽ നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ വാതിലാണ് തകർന്ന് റോഡിൽ വീണത്. സംഭവത്തിൽ ആളപായമില്ല.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യാത്രയ്ക്കിടെ ഇടുക്കി ടൗണിൽ എത്തിയപ്പോൾ വാതിൽ തകരുകയായിരുന്നു. ഇതോടെ അടയ്ക്കാനായി കെട്ടിയിരുന്ന കയറിൽ വാതിൽ തൂങ്ങി. യാത്രികരാണ് സംഭവം ഡ്രൈവറോഡ് പറഞ്ഞത്. ഉടനെ ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. തുടർന്ന് കണ്ടക്ടറും ഡ്രൈവറും ചേർന്ന് വാതിൽ എടുത്ത് ബസിനുള്ളിൽവച്ച് യാത്ര തുടർന്നു.
വിജാഗിരിയുടെ വെൽഡിംഗ് തുരുമ്പെടുത്തതാണ് വാതിൽ തകരാൻ കാരണം. സംഭവ സമയം റോഡിൽ യാത്രികർ ഉണ്ടായിരുന്നില്ല. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. ബസിൽ 30 ഓളം യാത്രികർ ഉണ്ടായിരുന്നു.
Discussion about this post