അപകടങ്ങളില്‍പെട്ട് തലച്ചോറിന് ക്ഷതമേറ്റ ആളുകള്‍ ചിലപ്പോള്‍ വര്‍ഷങ്ങളോളം അബോധാവസ്ഥയിലാകുന്നു. ഇത്തരത്തിലുള്ള ഒരാളുടെ അനുഭവമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. യുഎസിലെ ലാസ് വെഗാസില്‍ നിന്നുള്ള ജോണ്‍ പെന്നിംഗ്ടണ്‍ എന്നയാളാണ് തന്റെ അനുഭവം റെഡ്ഡിറ്റില്‍ പങ്കുവച്ചത്. ജോണ്‍ പെന്നിംഗ്ടണിന് 30 വയസുള്ളപ്പോള്‍ ഒരു വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റു. പിന്നാലെ അദ്ദേഹം കോമയിലായി.
2015 -ല്‍ ഒരു ദിവസം ജോലിക്ക് പോകാനുള്ള സമയമായി എന്ന് ഓര്‍ത്തു കൊണ്ട് കണ്ണ് തുറന്ന ജോണ്‍, താനൊരു ഒരു ആശുപത്രി കിടക്കയില്‍ കിടക്കുന്നതായാണ് കണ്ടത്. സമീപത്ത് കണ്ട നേഴ്‌സിനോട് അദ്ദേഹം ബാത്ത്‌റൂം ഉപയോഗിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു. എന്നാല്‍, ചോദ്യം കേട്ട നേഴ്‌സ് കരഞ്ഞു കൊണ്ട് മുറിയില്‍ നിന്നും ഓടിപോകുന്നതാണ് കണ്ടത്.
പിന്നാലെ അദ്ദേഹത്തിന് ലഭിച്ചത് 2.5 മില്യണ്‍ ഡോളര്‍ (2,09,67,775 രൂപ) ബില്ലാണ് അദ്ദേഹത്തിന് ലഭിച്ചത്. നെവാഡ കമ്മ്യൂണിറ്റി എന്റിച്ച്മെന്റ് പ്രോഗ്രാമിലെ അദ്ദേഹത്തിന്റെ 2 ചികിത്സാ ചിലവുകള്‍ കഴിച്ചുള്ള ബില്ലിലാണ് ഇത്രയേറെ തുക എഴുതിയിരുന്നതെന്നും അദ്ദേഹം എഴുതുന്നു.
തുക സമാഹരിക്കാനായി ‘ഗോ ഫണ്ട് മി’ എന്ന വെബ് സൈറ്റില്‍ ജോണിനായി ഒരു ധനസമാഹരണം നടത്തി. എന്നാല്‍ ലഭിച്ച തുക ബില്ല് അടയ്ക്കാന്‍ പര്യാപ്തമായിരുന്നില്ല. അങ്ങനെ തനിക്ക് ഒരു അഭിഭാഷകന്റെ സഹായം തേടേണ്ടിവന്നെന്നും ജോണ്‍ എഴുതി. ഒടുവില്‍ ഒരു വിധത്തില്‍ അദ്ദേഹം ചികിത്സാ ചെലവുകളെല്ലാം അടച്ച് തീര്‍ത്തു.









Discussion about this post