ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. ഫ്‌ളോറിഡയിലെ ബോഡ്‌വാക്ക് ബീച്ചിലായിരുന്നു സംഭവം. ആക്രമണത്തിൽ ആളപായമില്ല. അതേസമയം 9 പേർക്ക് പരിക്കേറ്റു.
ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് വെടിവയ്പ്പിൽ കലാശിച്ചത് എന്നാണ് വിവരം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബീച്ചിലെത്തിയ രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കം ഉണ്ടാകുന്നതും, ഇതേ തുടർന്ന് പരസ്പരം വെടിയുതിർക്കുന്നതായും വീഡിയോയിൽ കാണാം.
വെടിവയ്പ്പ് ആരംഭിച്ചതോടെ ബീച്ചിലുള്ളവർ ചിതറിയോടി. ബീച്ചിലെത്തിയവർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി. ഉടനെ ഇരു സംഘങ്ങളും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്.
പരിക്കേറ്റവർക്ക് പോലീസ് അടിയന്തിര വൈദ്യസഹായം നൽകി. പിന്നീട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും അമേരിക്കയിൽ വെടിവെപ്പ് ഉണ്ടായിരുന്നു. ഇതിൽ മലയാളി യുവാവിന് ജീവൻ നഷ്ടമായിരുന്നു.












