മെൽബൺ: കരിയറിലെ മികച്ച പ്രകടനവുമായി ഓസ്ട്രേലിയൻ ഓപ്പണിൽ ഒരിക്കൽ കൂടി കിരീടത്തിൽ മുത്തമിട്ട് സെർബിയൻ താരം നൊവാക് ജ്യോക്കോവിച്ച്. ഗ്രീസ് താരം സ്റ്റെഫാനസ് സിറ്റ്സിപാസിനെയാണ് ജ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്.
ആദ്യ സെറ്റ് സിറ്റ്സിപാസ് സ്വന്തമാക്കിയെങ്കിലും ജ്യോക്കോവിച്ച് അടുത്ത രണ്ട് സെറ്റുകളിലൂടെ തിരിച്ചുവരവ് അറിയിക്കുകയായിരുന്നു. സ്കോർ 6-3, 7-6, -7-6. ടൂർണമെന്റിൽ ജ്യോക്കോവിച്ചിന്റെ പത്താം കിരീടമാണിത്. ഈ വിജയത്തോടെ ലോക ഒന്നാം റാങ്കിലേക്കും താരം തിരിച്ചെത്തി.
റഫേൽ നദാലിന്റെ 22 ഗ്രാൻഡ് സ്ലാം കിരീടങ്ങളെന്ന നേട്ടത്തിനൊപ്പവും ജ്യോക്കോവിച്ച് ഇതോടെ എത്തി. ഇതിൽ ഏഴ് കിരീടങ്ങൾ വിംബിൾഡണിലും മൂന്നെണ്ണം യുഎസ് ഓപ്പണിലും രണ്ടെണ്ണം ഫ്രഞ്ച് ഓപ്പണിലുമാണ് താരം നേടിയത്.
ഹാർഡ് കോർട്ട് ടൂർണമെന്റിൽ ജ്യോക്കോവിച്ച് നേടുന്ന തുടർച്ചയായ 28 ാം വിജയമാണിത്. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിലും സിറ്റ്സിപാസ് ജ്യോക്കോവിച്ചിനോട് പരാജയപ്പെട്ടിരുന്നു.
Discussion about this post