മുംബൈ: ഇന്ത്യ ഹിന്ദു രാഷ്ട്രമാകേണ്ടതുണ്ടെന്ന് ബോളിവുഡ് ഗായകൻ അലൂര് ജലോട്ട. എത്രയും പെട്ടെന്ന് ഹിന്ദുരാഷ്ട്രമാക്കുന്നുവോ അത്രയും നല്ലത്. രാജ്യത്തിന് അതിപ്പോൾ അത്യവശ്യമാണെന്ന് ഗായകൻ കൂട്ടിച്ചേർത്തു.
ഇന്ത്യയും പാകിസ്താാനും വിഭജിക്കപ്പെട്ടപ്പോൾ പാകിസ്താനെ അവർ ഇസ്ലാാമിക രാഷ്ട്രമായി പ്രഖ്യാപിച്ചു, കാരണം മുസ്ലീം ഭൂരിപക്ഷമാണ്. ഇന്ത്യയിൽ നമുക്ക് ഹിന്ദു ഭൂരിപക്ഷമുണ്ട്, ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. വിഭജന സമയത്ത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചിരുന്നുവെങ്കിൽ, ഇപ്പോഴെങ്കിലും അത് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോയിലൂടെയാണ് അനൂപിന്റെ അഭ്യർത്ഥന.
”ലോാകത്ത് ഒരു ഹിന്ദു രാഷ്ട്രമില്ല. നോപ്പാൾ ഒരു കാലത്ത് ഹിന്ദു രാഷ്ട്രമായിരുന്നു. ഇപ്പോൾ എത്രത്തോളമാണ്?. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകണം, കാരണം ഹിന്ദുക്കളാണ് ഇവിടെ ഭൂരിപക്ഷമുള്ളത്, രാജ്യത്തുടനീളം അതിന് ആവശ്യങ്ങളുണ്ടായിരുന്നു. മാറ്റം ആരെയും ബാധിക്കില്ല. അത് ഒരു പ്രഖ്യാപനം മാത്രമായിരിക്കും. കശ്മീരിൽ സർക്കാർ മാറ്റങ്ങൾ വരുത്തുകയും സമാധാനം സ്ഥാപിക്കുകയും ചെയ്തു. ഭീകരവാദം കുറഞ്ഞു. ഹിന്ദു രാഷ്ട്ര പ്രഖ്യാപനം എത്രയും വേഗം നടത്തണം. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതേയുള്ളൂവെന്നായിരുന്നു” അനൂപിന്റെ പരാമർശം.
Discussion about this post