ഫുഡ് ഡെലിവറി സേവനങ്ങളെ ആശ്രയിക്കുന്നവര്‍ക്കായി ് പുതിയൊരു സേവനം പരിചയപ്പെടുത്തിയിരിക്കുകയാണ് സ്വിഗി ഇപ്പോള്‍. 15 മിനിറ്റിനുള്ളില്‍ ലഘുഭക്ഷണങ്ങളും പാനീയങ്ങളും എത്തിക്കാന്‍ ‘കഫേ’ ആരംഭിച്ചു.നിലവില്‍ ബെംഗളൂരുവിലെ ചില പ്രദേശങ്ങളില്‍ ഈ ഓപ്ഷന്‍ ലഭ്യമാണ്.
ബ്രാന്‍ഡഡ് അല്ലാത്ത ലഘുഭക്ഷണങ്ങളും അത്തരം പാനീയങ്ങളും ‘കഫേ’ വഴി ഇനി സ്വിഗി ഉപഭോക്താക്കളില്‍ എത്തിക്കും.പുതിയ ഓഫര്‍ ഇപ്പോള്‍ പൈലറ്റ് ഘട്ടത്തിലാണ്. സ്വിഗിയുടെ ആപ്പിലെ ഫുഡ് ഡെലിവറി ഓപ്ഷനില്‍ ഇത് ലഭ്യമാണ്.
കോഫി, മില്‍ക്ക് ഷേക്കുകള്‍, പ്രോട്ടീന്‍ ബാറുകള്‍ എന്നിവ പോലുള്ളവയും, ചില ലഘുഭക്ഷണങ്ങളും ഫ്രൈകളും ഇതുവഴി ലഭ്യമാണ്. വീട്ടുകാരറിയാതെ പല സാധനങ്ങളും ഓര്‍ഡര്‍ ചെയ്യാന്‍ ‘ഇന്‍കോഗ്‌നിറ്റോ മോഡ്’ മുമ്പ് നടപ്പിലാക്കിയതിന് ശേഷമുള്ള മറ്റൊരു പുതിയ പരീക്ഷണമാണ് സ്വിഗിയുടെ ‘കഫേ’.
സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനൊപ്പം വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റ് ആരുമറിയാതെ വളരെ സ്വകാര്യമായി സൂക്ഷിക്കാനും ഇത്തരം ഇന്‍കോഗ്നിറ്റോ മോഡിലൂടെ സാധിക്കും. Swiggy Instamart-ലെ വ്യക്തിഗത ആരോഗ്യ ഉല്‍പ്പന്നങ്ങള്‍ പോലുള്ളവയ്ക്ക് ഇന്‍കോഗ്നിറ്റോ മോഡ് വളരെ അനുയോജ്യമാണെന്ന് സ്വിഗി പറയുന്നു.
അത്തരം ഓര്‍ഡറുകള്‍ സ്വകാര്യമായി ചെയ്യാമെന്ന് മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ മറ്റുള്ളവര്‍ കാണില്ല എന്ന് ഉറപ്പ് വരുത്താനും ഇത് സഹായിക്കും. പുറത്തു പോയി വാങ്ങാനായി നമുക്ക് മടിയുള്ള സാധനങ്ങള്‍ ഇങ്ങനെ ഓണ്‍ലൈന്‍ ആയി ഇന്‍കോഗ്നിറ്റോ മോഡില്‍ വാങ്ങാന്‍ കഴിഞ്ഞാല്‍ അത് ഡിമാന്‍ഡ് കൂട്ടും എന്ന് സ്വിഗി കണക്കുകൂട്ടുന്നു. ഇത് സത്യമാണെന്നും തെളിഞ്ഞു കഴിഞ്ഞു ഈ ഫീച്ചറില്‍ തത്പരരായി നിരവധി പേരാണ് മുന്നോട്ട് വരുന്നത്.
Discussion about this post