ന്യൂഡൽഹി; സിപിഐയ്ക്കും തൃണമൂൽ കോൺഗ്രസിനും എൻസിപിയ്ക്കും ദേശീയ പാർട്ടി നഷ്ടമായി. പശ്ചിമബംഗാളിൽ സംസ്ഥാന പാർട്ടി പദവിയും അരവിന്ദ് കെജ്രിവാൾ അദ്ധ്യക്ഷനായ ആംആദ്മി പാർട്ടിയ്ക്ക് ദേശീയ പാർട്ടി പദവി ലഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനാണാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.2014,2019 തിരഞ്ഞെടുപ്പുകളിലെ സീറ്റ് നിലയും വോട്ട് വിഹിതവും അനുസരിച്ചാണ് തീരുമാനം.
ദേശീയപദവി നഷ്ടമായതോടൊപ്പം സിപിഐ പശ്ചിമബംഗാളിൽ സംസ്ഥാന പാർട്ടിയുമല്ലാതായി. ഇതോടെ മണിപ്പൂരിലും കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് സിപിഐയ്ക്ക് സംസ്ഥാന പാർട്ടി അംഗീകാരമുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ചിഹ്നത്തിലും മാറ്റമുണ്ടായേക്കാമെന്നാണ് വിവരം.
സിപിഐ, തൃണമൂൽ കോൺസ്, എൻസിപി എന്നീ പാർട്ടികൾക്ക് ദേശീയപാർട്ടി പദവി നിലനിർത്തണോയെന്ന് തീരുമാനിക്കാൻ കഴിഞ്ഞ മാസം രണ്ട് തവണ ഹിയറിങ് നടത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
നിരവധി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പാർട്ടിയ്ക്ക് ദേശീയപാർട്ടി പദവി നൽകുന്നത്. ലോക്സഭയിലേക്കോ സംസ്ഥാന നിയമസഭയിലേക്കോ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ പോൾ ചെയ്യുന്ന വോട്ടിന്റെ 6 ശതമാനമെങ്കിലും പാർട്ടിയ്ക്ക് ലഭിക്കണം.
ഏതെങ്കിലും സംസ്ഥാനങ്ങളിൽ നിന്ന് പാർട്ടി ലോക്സഭയിൽ കുറഞ്ഞത് 4 സീറ്റെങ്കിലും നേടണം. കുറഞ്ഞത് മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നെങ്കിലും ലോക്സഭയിലെ 2 ശതമാനം സീറ്റുകളെങ്കിലും (അതായത് കുറഞ്ഞത് 11 സീറ്റുകൾ) നേടണം. കുറഞ്ഞത് നാല് സംസ്ഥാനങ്ങളിലെങ്കിലും പാർട്ടിയെ സംസ്ഥാന പാർട്ടിയായി അംഗീകരിക്കണം. എന്നിവയാണ് മാനദണ്ഡങ്ങളിൽ ചിലത്.
Discussion about this post