ന്യൂഡൽഹി : ഡിജിറ്റൽ പണമിടപാടുകളിലെ ഗണ്യമായ വർദ്ധനവ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൂടുതൽ ദൃഢമാക്കിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2022ൽ യുപിഐ വഴി 126 ലക്ഷം കോടി രൂപയുടെ 7,400 കോടി ഡിജിറ്റൽ പേയ്മെന്റുകളാണ് നടന്നത് എന്ന് പാർലമെന്റിൽ നടന്ന ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, ഒരു വർഷം കൊണ്ട് ഡിജിറ്റൽ പേയ്മെന്റുകളിൽ 24.13% വളർച്ചയാണ് രേഖപ്പെടുത്തിയത്. 2022 സെപ്തംബർ വരെയുള്ള കണക്കുകളാണിത്. പുതുതായി രൂപീകരിച്ച ആർബിഐയുടെ ഡിജിറ്റൽ പേയ്മെന്റ് സൂചിക (ആർബിഐ-ഡിപിഐ). 2022 സെപ്റ്റംബറിൽ ഇത് 377.46 ആയിരുന്നു. മാർച്ചിൽ ഇത് 349.30 ും2021 സെപ്റ്റംബറിൽ ഇത് 304.06 ും ആയിരുന്നു.
പണമിടപാടുകളിലെ ഗണ്യമായ വളർച്ചയും പ്രകടനവും മൂലം എല്ലാ രീതിയിലും ആർബിഐ-ഡിപിഐ സൂചിക വർദ്ധിച്ചുവെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. പല പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിലൂടെ രാജ്യം സമഗ്രമായ വികസനം കൈവരിക്കുകയാണ്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് കീഴിൽ 47.8 കോടി പ്രധാനമന്ത്രി ജൻധൻ ബാങ്ക് അക്കൗണ്ടുകൾ തുറന്നതായും 11.4 കോടിയിലധികം കർഷകർക്ക് 2.2 ലക്ഷം കോടി രൂപ കൈമാറിയതായും നിർമല സീതാരാമൻ പറഞ്ഞു .
Discussion about this post