കൊൽക്കത്ത: രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള കേന്ദ്ര ബജറ്റിനെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബജറ്റ് ജനദ്രോഹമെന്ന് മമത പറഞ്ഞു. രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്ന ബജറ്റിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന് പിന്നാലെ ആയിരുന്നു മതതയുടെ പ്രതികരണം.
കേന്ദ്രസർക്കാരിന്റെ സമ്പൂർണ ബജറ്റ് ജനവിരുദ്ധമാണ്. പാവങ്ങളോട് സർക്കാർ മുഖം തിരിച്ചു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടുള്ളതാണ് ബജറ്റ്. തനിക്ക് ഒരു അര മണിക്കൂർ സമയം നൽകൂ. പാവങ്ങൾക്ക് വേണ്ടിയുള്ള താൻ തയ്യാറാക്കാം. രാജ്യത്തിന്റെ ഭാവിയ്ക്ക് ഉതകുന്ന ഒരു കാര്യവും ബജറ്റിൽ ഇല്ല. സമൂഹത്തിലെ സമ്പന്നവിഭാഗത്തിന് മാത്രമാണ് ബജറ്റിന്റെ ഗുണം ലഭിക്കുക. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാൻ ഈ ബജറ്റ് പര്യാപ്തമല്ലെന്നും മമത കൂട്ടിച്ചേർത്തു.
ആദായ നികുതിയിലെ ഈ ഇളവുകൊണ്ട് ആർക്കും ഒരു ഗുണവുമില്ല. ആളുകൾക്ക് പ്രതീക്ഷ നൽകുന്ന ഒന്നും പ്രഖ്യാപിച്ചിട്ടില്ല. തെറ്റായ ബജറ്റാണ് ഇത്. വ്യാജ വാഗ്ദാനങ്ങളും, നുണകളും, തെറ്റിദ്ധാരണകളും ഉൾക്കൊള്ളുന്നതാണ് ബജറ്റെന്നും മമത ആരോപിച്ചു.
രാജ്യത്ത് മൂന്നര കോടി തൊഴിൽരഹിതരാണ് ഉള്ളത്. ഇവർക്ക് വേണ്ടി ഒരു വാക്ക് പോലും ധനമന്ത്രി പറഞ്ഞില്ല. ഇവിടെ വലിയൊരു തൊഴിൽ സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ കേന്ദ്രസർക്കാർ അത് ഇല്ലാതാക്കിയെന്നും മമത പറഞ്ഞു.
Discussion about this post