ന്യൂഡൽഹി: മലയാളികൾക്കായി വമ്പൻ പ്രഖ്യാപനവുമായി റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ്. വന്ദേഭാരത് ട്രെയിനുകൾ കാസർകോട് വരെ സർവ്വീസ് നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. തിരുവനന്തപുരം-കാസർകോട് , കാസർകോട്-തിരുവനന്തപുരം റൂട്ടുകളിലായിരിക്കും കേരളത്തിൽ വന്ദേഭാരത് സർവ്വീസ് നടത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യം തിരുവനന്തപുരം -കണ്ണൂർ, കണ്ണൂർ- തിരുവനന്തപുരം റൂട്ടുകളിലായിരുന്നു സർവ്വീസ് നടത്താൻ തീരുമാനിച്ചിരുന്നത്. ജനങ്ങളുടെ പ്രത്യേക താത്പര്യം മുന്നിൽ കണ്ടാണ് റെയിൽവേ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
കേരളത്തിൽ വന്ദേഭാരതിന്റെ വേഗം കൂട്ടാൻ ട്രാക്കുകൾ പരിഷ്‌കരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഒന്നരവർഷത്തിനുള്ളിൽ വേഗം 110 കിലോമീറ്റർ കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാ ംഘട്ടത്തിൽ 130 കിേേലാമീറ്ററായിരിക്കും വോഗത. ഇതിനായി ഭൂമി ഏറ്റെടുക്കും. ഭാവിയിൽ 160 കിലോമീറ്റർ കൈവരിക്കാൻ കർമ്മ പദ്ധതി തയ്യാറാക്കുമെന്നും റെയിൽവേമന്ത്രി പ്രഖ്യാപനം നടത്തി.
ഡബിൾ ഡിസ്റ്റൻസ് സിഗ്നൽ സംവിധാനം നടപ്പിലാക്കും.വന്ദേഭാരത് ട്രെയിനിന്റെ സ്ലീപ്പർ കോച്ചുകൾ ഡിസംബറോടെ പൂർത്തിയാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
തിരുവനന്തപുരം കേന്ദ്രീകരിച്ച് റെയിൽ വികസനം നടപ്പിലാക്കും.നേമം, കൊച്ചുവേളി സ്റ്റേഷനുകൾ നവീകരിക്കും. ഇതിനായി 156 കോടി രൂപയും മന്ത്രാലയം കേരളത്തിനായി അനുവദിച്ചു.
ഇന്നലെയാണ് വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ നടത്തിയത്. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ ഏഴ് മണിക്കൂർ 10 മിനിറ്റ് എടുത്താണ് കണ്ണൂരിൽ എത്തിയത്. ഏഴ് മണിക്കൂർ 20 മിനിറ്റെടുത്താണ് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്.
Discussion about this post