കടയില്‍ പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍ വീട്ടില്‍ നിന്ന് എന്തൊക്കെ വേണമെന്ന കുറിപ്പ് തന്നു വിടാറുണ്ട് . അത്തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഭാര്യ തനിക്ക് തന്നയച്ച ഈ കുറിപ്പടി ഭര്‍ത്താവ് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ പാര്‍ജിയന്‍ എന്ന റിട്ടയര്‍ഡ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ഇദ്ദേഹത്തിന്റെ ഭാര്യ കൊടുത്ത പച്ചക്കറി ലിസ്റ്റില്‍ ഓരോ പച്ചക്കറിയുടെയും ആകൃതി വരെ എങ്ങനെയായിരിക്കണമെന്ന് പരാമര്‍ശിക്കുന്നുണ്ട്. മഞ്ഞയും ചുവപ്പും കലര്‍ന്ന തക്കാളികള്‍ വേണം തിരഞ്ഞെടുക്കാന്‍ എന്നാല്‍ കയ്യിലെടുത്ത് നോക്കുമ്പോള്‍ അതിന് ഞെങ്ങുന്ന പ്രകൃതമോ ദ്വാരങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും കുറിപ്പിലുണ്ട്. അതുപോലെ തന്നെ സവാള ഉരുണ്ടതും ചെറുതുമായിരിക്കണമെന്ന് വ്യക്തമായി എടുത്തുപറയുന്നു. കൂടാതെ അതിന്റെ ചിത്രവും കുറിപ്പില്‍ പേരിന് നേരെ വരച്ചിട്ടുണ്ട്.
ഉരുളക്കിഴങ്ങ് തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ പച്ച നിറമുണ്ടാകരുതെന്നും നിര്‍ദ്ദേശമുണ്ട്. കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ നിരവധിപേരാണ് ഭാര്യയെ അഭിനന്ദിച്ച് രംഗത്തുവന്നത്. ഭാര്യമാരായാല്‍ ഇങ്ങനെ കാര്യശേഷി വേണമെന്നാണ് പലരുടെയും അഭിപ്രായം.
ഇത് വളരെ പ്രയോജനകരമാണ് പച്ചക്കറി വാങ്ങുന്നവര്‍ക്ക് ഇത്തരം കുറിപ്പ് തീര്‍ച്ചയായും ഉപകാരപ്പെടും. എന്തായാലും നിങ്ങളിത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത് വളരെ നന്നായി എങ്കിലും ഈ കുറിപ്പ് ഒരു ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം പേടി സ്വപ്‌നം തന്നെയാണ്. ഒരാള്‍ കുറിച്ചു.
ഇതിന് പിന്നാലെ മറ്റൊരാള്‍ രസകരമായ ഒരു കമന്റാണ് പങ്കുവെച്ചത്. ആഹാ കൊള്ളാം കുറിപ്പടി ഗംഭീരം. ഇനി അത് പഠിക്ക് അല്ലെങ്കില്‍ എന്തെങ്കിലും തെറ്റപറ്റിയാല്‍ പിന്നെ വീട്ടില്‍ കയറണ്ട. ഇതൊരു ദുര്‍ഗതിയാണ് അയാള്‍ കുറിച്ചു.
Discussion about this post