വാര്‍ധക്യത്തെയും മരണത്തെയും ജയിക്കണമെന്നാണ് മനുഷ്യരാശിയുടെ എക്കാലത്തെയും വലിയ ആഗ്രഹം. ഇപ്പോഴിതാ ശാസ്ത്രലോകം ഇതിനായി കൊടുമ്പിരികൊണ്ട് ഗവേഷണങ്ങളിലാണ്. ഇപ്പോഴിതാ ഇത്തരം ഗവേഷണങ്ങളിലൂടെ ഉരുത്തുരിഞ്ഞ പുതിയൊരു കണ്ടെത്തല്‍ പങ്കുവെച്ചിരിക്കുകയാണ് ശാസ്ത്രം.പലപ്പോഴും ഏതെങ്കിലും അവയവം പണിമുടക്കുന്നത് മൂലമോ അത് നശിക്കുന്നതോ മൂലമാണ് ഭൂരിപക്ഷം മനുഷ്യരും മരണത്തിലേക്ക് നടന്നടുക്കുന്നത്.
എന്താണ് ഒരു അവയവം മാത്രം ഇങ്ങനെ നശിക്കാനുള്ള കാരണം. അതിന് പിന്നില്‍ ധാരാളം കാരണങ്ങളുണ്ട്. എന്നാല്‍ നോണ്‍ കോഡിംഗ് ഡിഎന്‍എയില്‍ വരുന്ന മാറ്റമാണ് ഇതിന് പ്രധാന കാരണമായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
സാധാരണയായി കരളിന്റെ കാര്യം എടുക്കാം അത് പുനരുജ്ജീവിക്കാന്‍ സാധ്യതയും കഴിവുമുള്ള അവയവമാണ്.
എന്നാല്‍ ഇത്തരം തകരാര്‍ മൂലം കോശങ്ങള്‍ പുതുതായി ഉണ്ടാകുന്നതില്‍ തടസ്സവും താമസവും നേരിടുന്നു. അതിനാല്‍ തന്നെ വളരെ നേരത്തെ തന്നെ ഇത്തരം പ്രധാന അവയവങ്ങള്‍ക്ക് വാര്‍ദ്ധക്യവും തകരാറും സംഭവിക്കുന്നു.
ഇപ്പോള്‍ ഈ പ്രതിഭാസത്തെ മറികടക്കാനുള്ള പോം വഴികള്‍ ആലോചിക്കുകയാണ് ശാസ്ത്രലോകം. ഡി എന്‍എയില്‍ ചില തിരുത്തലുകള്‍ വരുത്തുന്നത് ഇതിന് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. അത് വിജയകരമായാല്‍ കുച്ചുപേര്‍ക്കെങ്കിലു കൂടുതല്‍ കാലം ജീവിക്കുന്നതിനുള്ള ഒരു തുറുപ്പുചീട്ടാകുമിത്.
Discussion about this post