തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന സമിതി അംഗം എം.വി ജയരാജന് ചുമതലയേറ്റു. ഭരണമേറ്റെടുത്ത് ഒന്‍പതു മാസമായിട്ടും ഭരണം ഇഴഞ്ഞു നീങ്ങുകയാണെന്ന വിമര്‍ശനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഫയലുകളുടെ കാര്യത്തിലും ഈ മെല്ലെപോക്കുണ്ടെന്നായിരുന്നു പാര്‍ട്ടിയില്‍ നിനിനുയര്ന്ന ആരോപണം. ഈ സാഹചര്യത്തിലാണ് ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ധാരണയായത്.
ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് സ്ഥാനത്തു നിന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലേയ്ക്ക് ജയരാജന് എത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതല്‍ ജനകീയമാക്കുമെന്നും എല്ലാവരും ചേര്‍ന്ന ഒരു കുടുംബം പോലെ പ്രവര്‍ത്തിക്കുമെന്നും സ്ഥാനമേറ്റ ശേഷം എം.വി ജയരാജന് പ്രതികരിച്ചു. പുതിയ പ്രൈവറ്റ് സെക്രട്ടറി എത്തുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയല്‍ നീക്കം ഉള്‍പ്പെടെ വേഗത്തിലാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ.
Discussion about this post