തിരുവനന്തപുരം: ഉത്ര കേസ് അന്വേഷണം പുസ്തകമാക്കി മുൻഎ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകൻ മാനസ് ലാലും. ‘ഫാംഗ്‌സ് ഓഫ്് ഡെത്ത്’ എ ട്രൂത്ത്’ എ ട്രൂ സേ്റ്റാറി ഓഫ് കേരള സ്‌നേക്ക് ബൈറ്റ് മർഡർ’ എന്ന പേരിൽ ആണ് പുസ്തകമെഴുതിയിരിക്കുന്നത്. ഉത്രകേസിലെ നാൾവളികളെല്ലാം ഇനി കഥരൂപത്തിൽ വായനക്കാർക്ക് വായിക്കാം. ഇംഗ്ലീഷിലാണ് പുസ്തകം എഴുതിയിരിക്കുന്നത്. മഞ്ജുൾ പബ്ലിഷിംഗ് ഹൗസ് ലിമിറ്റഡ് ആണ് പുസ്തകം പബ്ലിഷ് ചെയ്തിരിക്കുന്നത്.
2020 മെയ് ഏഴിനാണ് ഉത്രയെ പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പോലീസ് സൂരജിനെ അറസ്റ്റ് ചെയ്തു. പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് ഉത്ര കേസിലെ ഒളിഞ്ഞിരിക്കുന്ന ക്രൂരത തെളിഞ്ഞത്. ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹം ചെയ്ത് സാമ്പത്തിക ലാഭത്തിനായി പാമ്പിനെ ഉപയോഗിച്ച് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ കുറ്റപത്രം.
എസിയുള്ള മുറിയുടെ കതകും ജനാലയും അടച്ച് കിടന്നിട്ടും പാമ്പ് എങ്ങനെ അകത്ത് കയറി എന്ന അന്വേഷണ സംഘത്തിന്റെ സംശയമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ശാസ്ത്രീയ തെളിവുകൾ നിരത്തിയാണ് കോടതിയിൽ പ്രോസിക്യൂഷൻ ഉത്ര കേസ് തെളിയിച്ചത്. ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മി ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങൾ അന്വേഷണ സംഘം കോടതിയിൽ പുനരാവിഷ്‌കരിച്ചു.
കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് ആയിരുന്നു വിധിപ്രസ്താവത്തിനിടെ കോടതിയുടെ നിരീക്ഷണം.












