തിരുവനന്തപുരം:ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. കെഎസ്ആര്‍ടിസി സിഎംഡിയായിരുന്ന ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനാകും. നിലവിൽ വ്യവസായ സെക്രട്ടറിയാണ് ഇദ്ദേഹം. ഗുരുവായൂർ, കൂടൽ മാണിക്യം ദേവസ്വങ്ങളുടെ കമ്മിഷണർ ചുമതലയിൽ തുടരും. റെയിൽവേ, മെട്രോ, ഏവിയേഷൻ എന്നിവയുടെ അധിക ചുമതലയും ഉണ്ടാവും.
കെ.എസ്.ഇ.ബി ചെയർമാനായിരുന്ന രാജൻ എൻ. ഖോബ്രഗഡെയെ ആരോഗ്യ സെക്രട്ടറിയാക്കി. കൊവിഡ് കാലത്ത് ആരോഗ്യ സെക്രട്ടറിയായിരുന്നു ഖോബ്രഗഡെ. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എ.പി.എം. മുഹമ്മദ് ഹനീഷാണ് പുതിയ വ്യവസായ സെക്രട്ടറി. വഖഫ് കാര്യ ചുമതലയും അദ്ദേഹത്തിനാണ്. ആയുഷ് സെക്രട്ടറിയുടെ അധികച്ചുമതലയും വഹിക്കും. തൊഴിൽ സെക്രട്ടറിയായ കെ. വാസുകിക്ക് നോർക്കയുടെ ചുമതല കൂടി നൽകി.
Discussion about this post