തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം വനിതാ എംഎല്‍എമാരെ ചാവേറുകളായി ഉപയോഗിക്കുകയായിരുന്നെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചാവേറുകളായി സംഘര്‍ഷ സ്ഥലത്തേക്കു സ്ത്രീകളെ പറഞ്ഞുവിട്ടിട്ടു ലൈംഗിക ആക്രമണം നടന്നുവെന്ന് പറയുന്നതു ദുഃഖകരമാണ്. നൂറുകണക്കിന് ആളുകള്‍ കൂടിനില്ക്കുന്ന സ്ഥലത്ത് എങ്ങനെ ലൈംഗിക ആക്രമണം നടക്കുമെന്നാണു പറയുന്നത്. പ്രതിപക്ഷം സ്ത്രീസുരക്ഷാ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും ജനമധ്യത്തില്‍ അപഹാസ്യരാകാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വനിതകളെ പീഡിപ്പിച്ചുവെന്നാരോപിക്കുന്നവര് അതിന്റെ വിഡിയോ ദൃശ്യങ്ങള്‍ കാണിക്കുന്നില്ല.ചില ചിത്രങ്ങള്‍ മാത്രമാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ദുഷ്പ്രചരണം നടത്തുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സഭയില്‍ ലഡുവിതരണം നടത്തിയതു ശരിയായില്ല. എന്നാല്‍ സ്പീക്കറുടെ ഡയസ് തകര്‍ത്തതും ലഡുവിതരണം ചെയ്തതും താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു .
Discussion about this post