ഡല്‍ഹി: ഡല്‍ഹിയില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ വേദ് പ്രകാശ് പാര്‍ട്ടി അംഗത്വം രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ എ.എ.പിക്ക് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് രാജി പ്രഖ്യാപിച്ചത്.
സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ മണ്ഡലത്തില്‍ രണ്ട് വര്‍ഷമായി വികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയിലെ 35 എം.എല്‍.എമാരും നിരാശരാണ്. എം.എല്‍.എ സ്ഥാനവും എല്ലാ ഔദ്യോഗിക പദവികളും രാജിവെക്കുമെന്നും നിയമസഭാ സ്പീക്കര്‍ക്ക് ഉടന്‍ രാജിക്കത്ത് സമര്‍പ്പിക്കുമെന്നും വേദ് പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കവെയുള്ള എം.എല്‍.എയുടെ രാജി ആം ആദ്മി പാര്‍ട്ടിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും കനത്ത തിരിച്ചടിയാകും.
Discussion about this post