ആലപ്പുഴ: മദ്യത്തിനെതിരെ പോരാടുന്ന വൈദികര്‍ ബിജെപിക്കാരാണെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി സജി ചെറിയാന്. വൈദികരുടെ വേഷമിട്ട് ബിജെപിക്കാരും കോണ്‍ഗ്രസുകാരുമാണ് ബിവറേജുകള്‍ മാറ്റി സ്ഥാപിക്കുനതിനെതിരെ സമരത്തിനു മുന്നില്‍ ഉള്ളതെന്നായിരുന്നു സജി ചെറിയാന് ആലപ്പുഴയില്‍ പറഞ്ഞത്.
സമരത്തിന് നേതൃത്വം നല്കുന്ന വൈദികരെയും അദ്ദേഹം വിമര്‍ശിച്ചു. വിരലില്‍ എണ്ണാവുന്ന വൈദികര്‍ മാത്രമാണ് സമര രംഗത്ത് ഉള്ളത്. വൈദികരുടെ വേഷമിട്ട് കോണ്‍ഗ്രസുകാരും ബിജെപിക്കാരുമാണ് സമരം നടത്തുന്നതെന്നും സജി ചെറിയാന് പറഞ്ഞു. ബിവറേജുകള്‍ സ്ഥാപിക്കുന്നതിന് സിപിഎം പഞ്ചായത്ത് പ്രസിഡന്റുമാര്‍ സ്റ്റോപ്പ് മെമ്മോ നല്കിയാല് അവര്‍ ആ സ്ഥാനത്ത് കാണില്ലെന്നും ജില്ലാ സെക്രട്ടറി താക്കീത് നല്കി.
ബിവറേജുകള്‍ മാറ്റി സ്ഥാപിക്കാന്‍ സിപിഎം സഹായിക്കുമെന്നും, കുടിക്കാന്‍ വരുന്നവര്‍ക്ക് ക്യൂ നില്‍ക്കാതെ മദ്യം നല്‍കണമെന്നാണ് തങ്ങളുടെ നിലപാട് എന്നും സജി ചെറിയാന് പറഞ്ഞു.
Discussion about this post