ഡല്‍ഹി: സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയില്‍ പറഞ്ഞതിനു തൊട്ടുപിന്നാലെ സുപ്രീം കോടതിയില്‍ സര്‍ക്കാരിന്റെ മാപ്പപേക്ഷ. കേസില്‍ സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും ഇക്കാര്യത്തില്‍ നിരുപാധികം മാപ്പു പറയുന്നതായും ചീഫ് സെക്രട്ടറി നളിനി നേറ്റോ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെങ്കില്‍ മാപ്പപേക്ഷിക്കുന്നു. കോടതി വിധി നടപ്പാക്കാന്‍ വൈകിയത് നിയമോപദേശം കാത്തിരുന്നതിനാലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. വ്യക്തത തേടി അപേക്ഷ നല്‍കിയത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കോടതിയലക്ഷ്യനടപടികള്‍ അവസാനിപ്പിക്കണമെന്നും നളിനി നെറ്റോ ആവശ്യപ്പെട്ടു. സത്യവാങ്ങ്മൂലം കോടതി നാളെ പരിഗണിക്കും.
കോടതിയലക്ഷ്യ ഹര്‍ജ്ജി നാളെ പരിഗണിക്കാനിരിക്കെയാണ് മാപ്പപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ സര്‍ക്കാര്‍ നല്കിയ പുനപരിശോധനാ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സെന്‍കുമാറിന് അനുകൂലമായുണ്ടായ സുപ്രീം കോടതി വിധിയില്‍ വ്യക്തത തേടിക്കൊണ്ടുള്ള ഹര്‍ജിയും പുനപ്പരിശോധനാ ഹര്‍ജിയുമാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. വ്യക്തത തേടിക്കൊണ്ടുള്ള ഹര്‍ജിയില്‍ അനാവശ്യമായി കോടതിയുടെ സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടി 25,000 രൂപ കോടതിച്ചിലവായി അടക്കണമെന്ന് ഉത്തരവിട്ടിരുന്നു.
Discussion about this post