ഇസ്ലാമബാദ്: കുല്ഭൂഷണ് യാദവിന്റെ വധശിക്ഷയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ വിമര്‍ശിച്ച് പാകിസ്ഥാന് രംഗത്ത്. വിധിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കും. സുരക്ഷാ സംബന്ധമായ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ ഓരോ രാജ്യത്തിനും അധികാരമുണ്ട്. യാദവിന്റെ പാക്ക് വിരുദ്ധ നീക്കങ്ങള്‍ക്കുള്ള തെളിവുകള്‍ നിരത്തി ഇക്കാര്യം ശക്തമായി ഉന്നിയിക്കുമെന്നും പാകിസ്ഥാന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
നേരത്തേയും കുല്ഭൂഷന് വിവാദത്തില്‍ ഇന്ത്യക്കെതിരെ പാക്ക് പ്രതിരോധമന്ത്രി രംഗത്തുവന്നിരുന്നു.
2016 മാര്‍ച്ചിലാണ് ഇദ്ദേഹത്തെ ബലൂചിസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തുവെന്ന് പാകിസ്ഥാന് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ ഉദ്യോഗസ്ഥനാണ് യാദവെന്നായിരുന്നു ആരോപണം ഉന്നിയിച്ചാണ് മുന്‍ ഇന്ത്യന്‍ നാവികോദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണെ പാകിസ്ഥാന് വധശിക്ഷയ്ക്ക് വിധിച്ചത്. സംഭവത്തെ തുടര്‍ന്ന് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു.
Discussion about this post