തിരുവനന്തപുരം: കെ.എം.മാണിക്കെതിരേ ആര്.ബാലകൃഷ്ണപിള്ള അഴിമതി ആരോപണം നടത്തുന്ന ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ അടിയന്തര യോഗം ചേരാന്‍ യുഡിഎഫ് തീരുമാനിച്ചു. ധനമന്ത്രി കെ.എം മാണിക്കെതിരേ നടത്തിയ ആരോപണങ്ങളില്‍ പിള്ള ഉറച്ചു നില്‍ക്കുന്നതിനാലാണ് യോഗം ചേരുന്നത്.
കേരള കോണ്‍ഗ്രസ് ബിയെ യുഡിഎഫില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്എമ്മും മുസ്ലിം ലീഗും നേരത്തെ രംഗത്തെത്തിയിരുന്നു.പിള്ളയ്ക്കെതിരേ നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളെടുക്കുമെന്നാണ് മന്ത്രി കെ.എം മാണി യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് ചര്‍ച്ചകള്‍ നടത്തി.
Discussion about this post