തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായി നടക്കുന്ന സിപിഎം അക്രമങ്ങള്‍ അന്വേഷിക്കാനെത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷന് അന്വേഷണ സംഘം ഇന്ന് കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ വീട് സന്ദര്‍ശിക്കും. രാജേഷിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ നേരില്‍ കണ്ട് മൊഴിയെടുക്കും.
അക്രമം നടന്ന മറ്റ് സ്ഥലങ്ങളിലും അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. പരാതി നല്‍കിയവരെ നേരില്‍ കണ്ടായിരിക്കും മൊഴിയെടുക്കുക. സംസ്ഥാനത്തെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍, ബിജെപി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടല്‍. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അന്വേഷണം സംഘം കേരളത്തിലെത്തിയത്.
തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയം സിപിഎം ആക്രമിച്ചതിന്റെ പിറ്റേന്നാണ് ശ്രീകാര്യത്ത് ആര്.എസ്.എസ് കാര്യവാഹ് ആയ രാജേഷ് കൊല്ലപ്പെട്ടത്. സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകളായിരുന്നു രാജേഷിനെ കൊലപ്പെടുത്തിയത്. 89 വെട്ടുകളാണ് രാജേഷിന്റെ പുറത്തുണ്ടായിരുന്നത്.
Discussion about this post