തിരുവനന്തപുരം: കേരളം പ്രതിഭകളെ ബഹുമാനിക്കാന്‍ ഇനിയും പഠിച്ചിട്ടില്ലെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. മികവുറ്റ വ്യക്തികളെ ആദരിക്കുന്നതിന് പകരം ഇകഴ്ത്തുന്നതിലാണ് കേരളീയര്‍ക്ക് താത്പര്യം. കേസരി സ്മാരക ട്രസ്റ്റിന്റെ പ്രഥമ കേസരി മാധ്യമപുരസ്കാരം മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ടി.ജെ.എസ് ജോര്‍ജിന് സമര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഭകളെ ആദരിക്കാന്‍ കേരളം ഇനിയും പഠിച്ചിട്ടില്ല. വ്യക്തികളെക്കുറിച്ച് മോശമായി വരുന്ന വാര്‍ത്തകളോടാണ് താല്പര്യമെന്നതിനാല് പച്ചക്കളളമാണെങ്കിലും വായിക്കാന്‍ ആള്‍ക്കാരുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടെലിവിഷന്‍ വാര്‍ത്തകള്‍ കാണുന്നതു നിര്‍ത്തി. പത്രങ്ങളുടെ എല്ലാ പേജുകളും വായിക്കില്ല. ചില പേജുകള്‍ പരദൂഷണങ്ങള്ക്കു വേണ്ടി മാത്രം മാറ്റിവച്ചിരിക്കുകയാണ്. അറിയപ്പെടുന്ന ആളുകളുടെ പതനം കാണാനും അവരെ ചവിട്ടിത്താഴ്ത്താനുമാണ് എല്ലാവര്ക്കും ഇഷ്ടമെന്നും അടൂര്‍ പറയുന്നു.
മാധ്യമങ്ങളില്‍ നിന്ന് പൗരന്മാര്ക്ക് നേരിടേണ്ടി വരുന്ന കടന്നാക്രമണങ്ങള്‍ പരിഹാരമില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്. പൗരനെന്ന നിലയില്‍ വലിയ ഭയാശങ്കകളോടെയാണ് താന്‍ ജീവിക്കുന്നതെന്നും അടൂര്‍ പറഞ്ഞു.
Discussion about this post