രാഹുല്‍ ഈശ്വറിന് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് നല്കിയ മറുപടി വൈറല്‍. മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗത്തിന് ഒത്തു ചേരാന്‍ ദിവസങ്ങളുണ്ടെങ്കിലും ഹിന്ദുക്കള്‍ക്ക് അത്തരത്തില്‍ ഒരു ദിനമില്ലെന്ന രാഹുലിന്റെ വാദത്തിന് മറുപടിയായി പോസ്റ്റ് ചെയ്ത വീഡിയൊ ആണ് ഫേസ്ബുക്കില്‍ വൈറലായത്.
മുസ്ലീം സമുദായത്തിന് ഒത്തു ചേരാന്‍ വെള്ളിയാഴ്ചയും ക്രിസ്ത്യന്‍ വിഭാഗത്തിന് ഒത്തു ചേരാന്‍ ഞായറാഴ്ചയുമെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. ഈ വിവരം എവിടെ നിന്നാണ് ലഭിച്ചതെന്ന് വീഡിയോയില്‍ ചോദിക്കുന്നു. ഹിന്ദുക്കളുടെ അത്രയും ഒത്തു ചേരാനുള്ള അവസരം മറ്റുള്ളവര്‍ക്കുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. പ്രത്യേക അവസരങ്ങളില്‍ ക്ഷേത്രത്തില്‍ ഒത്തു ചേരാന്‍ ഹിന്ദുക്കള്‍ക്ക് സാധിക്കുന്നു. വഴിപാടു കഴിച്ച് തൊഴുതു മടങ്ങാന്‍ മാത്രമല്ലല്ലോ ക്ഷേത്രത്തില്‍ പോകുന്നത്. അവിടെ പരിചയക്കാരുമായി വിശേഷങ്ങള്‍ പങ്കുവെയ്്ക്കാന്‍ സാധിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
ക്ഷേത്രത്തില്‍ പശുക്കളെ ഹിന്ദുക്കള്‍ കൊലപ്പെടുത്തിയ ശേഷം അത് മുസ്ലീങ്ങളുടെ തലയില്‍ കെട്ടിവെക്കുന്നു എന്നതാണ് രാഹുലിന്റെ മറ്റൊരു വാദം. ഏത് ക്ഷേത്രത്തിലാണ് ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ളതെന്ന് വീഡിയോയില്‍ ചോദിക്കുന്നുണ്ട്. അതിന് ഒരു ഉദാഹരണം രാഹുലിന് നല്കാന് സാധിക്കുമോ? എത്ര വലിയ ക്ഷേത്ര വിരോധിയാണെന്നു പറഞ്ഞാലും ഒരു ഹിന്ദു ഇത്തരത്തില്‍ ചെയ്യില്ല. മാംസം കഴിച്ചാല്‍ പോലും അമ്പലത്തില്‍ പോകാന്‍ മടിക്കുന്നവരാണ് മിക്കവരും. താങ്കളപ്പോലെ അച്ചാരം വാങ്ങിയായിരിക്കും അത്തരക്കാര്‍ ചെയ്യുകയെന്നും വീഡിയോയില്‍ പറയുന്നു.
താങ്കളെ ആരാധിക്കുന്നവര്‍ ഇപ്പോള്‍ കരുതുന്നുണ്ടാകും ‘ഇക്കണ്ട കാലം മുഴുവന്‍ ചുമന്നു നടന്നത് അമേദ്യമാണല്ലോ എന്ന്, അച്ചാരം വാങ്ങി ഇങ്ങനെ പറയരുതെന്നും ബ്രാഹ്മണകുലത്തിനാലെ അപമാനമാണ് രാഹുലെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
ഒരുമിച്ചുകൂടാനുള്ള അവസരം ഹിന്ദുക്കള്‍ക്ക് ലഭിക്കാത്തതിനാല്‍ ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലീങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.
വീഡിയൊ-
[fb_pe url=”https://www.facebook.com/panchajanyam77/videos/vb.1396761290601807/1978584452419485/?type=2&theater” bottom=”30″]
[fb_pe url=”https://www.facebook.com/panchajanyam77/” bottom=”30″]
Discussion about this post