ഡല്‍ഹി: അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വീണ്ടും ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. ഈ മാസം 9,10 തിയതികളില്‍ അദ്ദേഹം ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തുന്നത്. ജമ്മു, ലേ എന്നിവിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുന്ന കേന്ദ്രമന്ത്രി വിവിധ വകുപ്പുകളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും ഗവര്‍ണര്‍ എന്‍.എന്‍.വോറയുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് നയിക്കുന്ന കോണ്‍ഗ്രസ് സംഘത്തിന്റെ കശ്മീര്‍ സന്ദര്‍ശനത്തിനു തടയിടാനാണ് രാജ്നാഥിന്റെ തിടുക്കത്തിലുള്ള സന്ദര്‍ശന പരിപാടിയെന്നും സൂചനയുണ്ട്. ഈ മാസം പത്തുമുതല്‍ 16 വരെയാണ് കോണ്‍ഗ്രസ് സംഘത്തിന്റെ സന്ദര്‍ശനം. അംബിക സോണി, ഗുലാം നബി ആസാദ് എന്നിവരും സംഘത്തിലുണ്ട്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും രാജ്നാഥ് സിംഗ് ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായിരുന്നു സന്ദര്‍ശനം.
Discussion about this post