ഡല്‍ഹി: കേന്ദ്രനിര്‍ദ്ദേശമനുസരിച്ച് പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ഇതോടെ വാറ്റ് നികുതി കുറയ്ക്കുന്ന ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറി.
അതേസമയം നികുതി കുറയ്ക്കുന്ന പ്രശ്നമില്ലെന്ന് കേരള ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.
കേന്ദ്രം പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് നികുതി കുറച്ചതിന് തൊട്ടു പിന്നാലെയാണ് സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കത്തയച്ചത്. സംസ്ഥാനങ്ങള്‍ ചുമത്തുന്ന മൂല്യ വര്‍ദ്ധിത നികുതി കുറയ്ക്കണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. എന്നാല്‍ നികുതി കുറയ്ക്കില്ലെന്ന് കേരളം വ്യക്തമാക്കി.
Discussion about this post