കൊച്ചി: ആക്രിസാധനങ്ങളുടെ ഇടപാടില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കൊച്ചി കപ്പല്‍ശാലയില്‍ സിബിഐ റെയ്ഡ്. കോടികളുടെ ആക്രി സാധനങ്ങള്‍ കടത്തിയതായി റെയഡില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കരാറുകാരന്റെയും ഉന്നത ഉദ്യോഗസ്ഥന്റെയും പേരില്‍ കേസെടുത്തു.
എ ജി എം അജിത് കുമാര്‍, കരാറുകാരനായ മുഹമ്മദാലി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവരുടെയും വീടുകളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരിലാണ് ഇരുമ്പ് കടത്തിയത്. എന്നാല്‍ പ്രധാനമന്ത്രി സന്ദര്‍ശനം റദ്ദാക്കിയിരുന്നു.
Discussion about this post