ഡല്‍ഹി: രാജ്യത്ത് വധശിക്ഷ നടപ്പാക്കാന്‍ തൂക്കിക്കൊല ഒഴികെയുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടിക്കൂടെയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി. തൂക്കിക്കൊല നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഒരു വ്യക്തി സമാധാനപൂര്‍വ്വം വേണം മരിക്കാന്‍, അല്ലാതെ വേദനയോടെ ആകരുത്. ചീഫ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ സഹായം ആവശ്യപ്പെട്ട കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. മൂന്ന് മാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വേദനയില്ലാതെ വധശിക്ഷ നടപ്പിലാക്കാവുന്ന നിരവധി മാര്‍ഗ്ഗങ്ങള്‍ ഇന്ന് ലോകത്തുണ്ട്. അതിനാല്‍ അക്കാര്യത്തെ കുറിച്ച് നിയമനിര്‍മാണം നടത്തുന്നവര്‍ ഗൗരവപൂര്‍വ്വം ആലോചിക്കണം. കോടതി ചൂണ്ടിക്കാട്ടി.
തൂക്കിക്കൊല നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകനായ റിഷി മല്‍ഹോത്രയാണ് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. അന്തസോടെ മരിക്കുക എന്നത് ഓരോ വ്യക്തിയുടെയും അവകാശമാണെന്നും വേദനരഹിതമായിരിക്കണം ഒരാളുടെ മരണമെന്നും മല്‍ഹോത്ര അഭിപ്രായപ്പെട്ടു.
Discussion about this post