മഹാരാഷ്ട്രയില്‍ നാല് മുനിസിപ്പല്‍ കോര്പ്പറേഷന് സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ സമ്പൂര്‍ണ വിജയം നേടി ബിജെപി. മുംബൈ, പൂനെ, കോഹ്ലാപൂര്‍, നാഗ്പൂര്‍ നഗരസഭ കോര്‍പ്പറേഷനുകളിലേക്ക് ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.
ബിജെപിയ്ക്ക് നേരിയ ഭൂരിപക്ഷമുണ്ടായിരുന്ന ബിഎംസി തെരഞ്ഞെടുപ്പിലും ബിജെപി പ്രതിനിധി വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു.
116 ാം വാര്‍ഡില്‍ ബിജെപിയിലെ ജഗ്രുതി പട്ടേല്‍ ശിവസേനയിലെ മിനാക്ഷി പട്ടേലിനെ തോല്പിച്ചു. 11129 വോട്ടാണ് ഭൂരിപക്ഷം.
നാഗപൂര്‍ കോര്‍പ്പറേഷനിലെ 35-aയില്‍ ബിജെപി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്പിച്ചു. പൂനെ കോര്‍പ്പറേഷനിലെ 21-എ വാര്‍ഡില്‍ ബിജെപിയിലെ പിമാലി നവന്ത് കാംബ്ലേ വിജയിച്ചു. കൊഹ്ലാപൂരിലെ 11 ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി താരാറാണി അഗാദി വിജയിച്ചു.
Discussion about this post